Quantcast

അവാർഡ് തിളക്കവുമായി ലൊക്കേഷനിലെത്തിയ ഇന്ദ്രന്‍സിന് ഗംഭീര വരവേല്‍പ്പ്

MediaOne Logo

Sithara

  • Published:

    13 May 2018 5:35 PM GMT

അവാർഡ് തിളക്കവുമായി ലൊക്കേഷനിലെത്തിയ ഇന്ദ്രന്‍സിന് ഗംഭീര വരവേല്‍പ്പ്
X

അവാർഡ് തിളക്കവുമായി ലൊക്കേഷനിലെത്തിയ ഇന്ദ്രന്‍സിന് ഗംഭീര വരവേല്‍പ്പ്

സംവിധായകനും താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇന്ദ്രൻസിനെ പൊന്നാടയണിയിച്ചു. ഒരു പഴയ ബോംബ് കഥ ടീമിന്‍റെ ആശംസകൾ അറിയിച്ചുള്ള കേക്കും ലൊക്കേഷനിൽ മുറിച്ചു

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം ഇന്ദ്രൻസ് ആദ്യമായൊരു സിനിമയുടെ ചിത്രീകരണത്തിനെത്തി. ലൊക്കേഷനിൽ ഗംഭീര സ്വീകരണമാണ് ഇന്ദ്രൻസിന് സഹപ്രവർത്തകർ നൽകിയത്.

അവാർഡ് ലഭിച്ചതിന്‍റെ ഗൌരവം ഒന്നും ഇല്ലാതെയാണ് ഒരു പഴയ ബോംബു കഥയുടെ നേര്യമംഗലത്തെ സെറ്റിലേക്ക് ഇന്ദ്രൻസ് എത്തിയത്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയ താരത്തിന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഗംഭീര വരവേല്‍പ് നല്‍കി. സംവിധായകനും താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇന്ദ്രൻസിനെ പൊന്നാടയണിയിച്ചു. ഒരു പഴയ ബോംബ് കഥ ടീമിന്‍റെ ആശംസകൾ അറിയിച്ചുള്ള കേക്കും ലൊക്കേഷനിൽ മുറിച്ചു. ‌‌

അവാര്‍ഡ് ലഭിച്ച ശേഷം ആദ്യമെത്തിയ സെറ്റിലെ അനുഭവം ഞെട്ടിപ്പിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സംസ്ഥാന അവാര്‍ഡിന് പിന്നാലെ ദേശീയ അവാര്‍ഡും തേടിയെത്തട്ടെ എന്ന് സംവിധായകന്‍ ഷാഫി ആശംസിച്ചു.

അമർ അക്ബർ ആന്‍റണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജാണ് ചിത്രത്തിൽ നായകൻ. നായകന്റെ അച്ഛൻ മോഹനൻ എന്ന കഥാപാത്രമായാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. പ്രയാഗാ മാർട്ടിനാണ് ചിത്രത്തിൽ നായിക.

TAGS :

Next Story