ലൈംഗിക ചൂഷണത്തിനെതിരെ ക്യാമ്പയിനുമായി ഹോളിവുഡ്

ലൈംഗിക ചൂഷണത്തിനെതിരെ ക്യാമ്പയിനുമായി ഹോളിവുഡ്
ലിംഗ നീതി ഉറപ്പാക്കുകയാണ് കാമ്പയിനിന്റെ മറ്റൊരു പ്രധാന ലക്ഷ്യം.
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ ക്യാമ്പയിനുമായി ഹോളിവുഡ്. 300 ലധികം നടിമാരും എഴുത്തുകാരും സംവിധായകരും കാമ്പയിന്റെ ഭാഗമാകുന്നു. ലിംഗ നീതി ഉറപ്പാക്കുകയാണ് കാമ്പയിനിന്റെ മറ്റൊരു പ്രധാന ലക്ഷ്യം.

ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയായിരുന്നു ടൈംസ് അപ് കാമ്പയിന്‍ പ്രഖ്യാപനം. സിനിമ മേഖലയില്‍ തുടങ്ങി എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുകയാണ് പുതിയ കാമ്പയിന്‍ ലക്ഷ്യമിടുന്നത്. പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റെയനെതിരെ ലൈംഗിക ആരോപണങ്ങളുമായി മുന്‍ നിര നടിമാര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഹോളിവുഡ് പുതിയ കാമ്പയിന് തുടക്കം കുറിക്കുന്നത്.
നിശബ്ദത വെടിയാനും സ്വയം ശക്തരാകാനും ടൈംസ് അപ് സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാത്തതാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും കാമ്പയിന്‍ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രശസ്ത ഹോളിവുഡ് താരങ്ങളായ നതാലി പോര്‍ട്ട്മാന്‍, റീസ് വിതര്‍സ്പൂണ്‍, കേയ്റ്റ് ബ്ലാന്‍ചെറ്റ്, എമ്മാ സ്റ്റോണ്‍ തുടങ്ങി 300ലധികം ഹോളിവുഡ് നടിമാരും സംവിധായകരും ടൈംസ് അപ്പിന്‍റെ ഭാഗമാകുന്നു. കാമ്പയിനിനായി 13 മില്യണ്‍ ഡോളര്‍ ഇതിനോടകം സമാഹരിച്ച് കഴിഞ്ഞു.
തൊഴിലിടങ്ങളില്‍ ചൂഷണം നേരിടുന്നവര്‍ക്ക് നിയമ സഹായം നല്‍കുന്നതിനായി ഫണ്ട് ഉപയോഗിക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മീ ടു ഹാഷ് ടാഗ് കാമ്പയിന് പിന്നാലെ എത്തിയ ടൈംസ് അപ്പിനും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹോളിവുഡ്. ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും 6 ദശലക്ഷം പേരാണ് മീ ടു കാമ്പയിന്‍റെ ഭാഗമായത്.
Adjust Story Font
16

