Quantcast

സിനിമാ തര്‍ക്കം: നിലപാട് കടുപ്പിച്ച് നിര്‍മാതാക്കളും വിതരണക്കാരും

MediaOne Logo

Sithara

  • Published:

    15 May 2018 2:00 PM IST

സിനിമാ തര്‍ക്കം: നിലപാട് കടുപ്പിച്ച് നിര്‍മാതാക്കളും വിതരണക്കാരും
X

സിനിമാ തര്‍ക്കം: നിലപാട് കടുപ്പിച്ച് നിര്‍മാതാക്കളും വിതരണക്കാരും

ഡിസംബർ 30 മുതൽ നിലവിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ തീയറ്ററുകളിൽ നിന്ന് പിൻവലിക്കും

സംസ്ഥാനത്തെ സിനിമാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് നിർമാതാക്കളും വിതരണക്കാരും. ഡിസംബർ 30 മുതൽ നിലവിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ തീയറ്ററുകളിൽ നിന്ന് പിൻവലിക്കും. തീയറ്റർ ഉടമകളുമായി ഒത്തുതീർപ്പ് ചർച്ച നടത്തില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി.

സിനിമാലാഭം പങ്കുവെയ്ക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഇരുവിഭാഗത്തിന്റെയും തര്‍ക്കത്തിന് കാരണം. തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന ലാഭശതമനത്തില്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കുന്നത് 60 ശതമാനമാണ്. ഇത് തുല്യമായി പങ്കുവെയ്ക്കണമെന്നാണ് തിയേറ്ററുടമകളുടെ ആവശ്യം. പ്രതിസന്ധി തുടരവെ ഇന്ന് ചേര്‍ന്ന യോഗത്തിലും തിയേറ്ററുടമകളെ വിമര്‍ശിച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും പിരിഞ്ഞു. പ്രദര്‍ശിപ്പിച്ചുക്കൊണ്ടിരിക്കുന്ന മറ്റു സിനിമകള്‍ പിന്‍വലിക്കാനും ധാരണയായി

സമരം അവസാനിച്ചാലും പ്രതിസന്ധി കുറേ കാലം കൂടി തുടരുമെന്നാണ് സൂചന. ആദ്യ ഒരു മാസത്തേക്ക് പെട്ടിയിലിരിക്കുന്ന സിനിമകള്‍ മാത്രമേ പ്രദര്‍ശനത്തിന് നല്‍കൂ എന്ന് നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു. പ്രതിസന്ധിക്കള്‍ക്കിടയില്‍ ഫിലിം ചേംബര്‍ യോഗം കൂടിയെങ്കിലും പതിവ് അജണ്ടകള്‍ മാത്രമേ യോഗത്തില്‍ ഉള്‍പ്പെടുത്തിയുയോള്ളൂ.

Next Story