Quantcast

പത്മാവതിയുടെ സെറ്റിന് നേരെ ആക്രമണം, തീയിട്ടു

MediaOne Logo

admin

  • Published:

    15 May 2018 5:33 PM IST

പത്മാവതിയുടെ സെറ്റിന് നേരെ ആക്രമണം, തീയിട്ടു
X

പത്മാവതിയുടെ സെറ്റിന് നേരെ ആക്രമണം, തീയിട്ടു

പൂലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയ്ക്കാണ് പെട്രോള്‍ ബോംബ്, വടി. കല്ലുകള്‍ എന്നിവയുമായി എത്തിയ മുപ്പതംഗം സംഘം ആക്രമണം അഴിച്ചുവിട്ടത്

സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതിയുടെ സെറ്റിനു നേരെ ആക്രമണം. ഇന്ന് പൂലര്‍ച്ചെയാണ് കോലൂപൂരിലെ സെറ്റിന് നേരെ മുപ്പതോളം പേര‍ടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. കോലാപ്പൂരിലുയര്‍ത്തിയ സെറ്റ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് പൂലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയ്ക്കാണ് പെട്രോള്‍ ബോംബ്, വടി. കല്ലുകള്‍ എന്നിവയുമായി എത്തിയ മുപ്പതംഗം സംഘം ആക്രമണം അഴിച്ചുവിട്ടത്. സംവിധായകനുള്‍പ്പെടെ അണിയറപ്രവര്‍ത്തകോ താരങ്ങളോ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ജെയ്പൂരില്‍ സെറ്റില്‍ വച്ച് സംവിധായകന്‍ ആക്രമിക്കപ്പെട്ടതോടെയാണ് ചിത്രീകരണം കോലാപ്പൂരിലേക്ക് മാറ്റിയത്.

ജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രജ്പുത് കര്‍ണി സേന ബന്‍സാലിയെ ആക്രമിച്ചത്. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നുമാണ് കര്‍ണി സേനയുടെ വാദം. എന്നാല്‍ ഇവ കേവരം അപവാദ പ്രചരണമാണെന്നും ഇത്തരം രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ലെന്നും സംവിധായകന്‍ വിശദമാക്കിയിരുന്നു.

Next Story