രണ്ടാമൂഴത്തില്‍ ലാലിനൊപ്പം അമിതാഭ് ബച്ചനില്ല

രണ്ടാമൂഴത്തില്‍ ലാലിനൊപ്പം അമിതാഭ് ബച്ചനില്ല
സിനിമയില്‍ അമിതാഭ് ബച്ചന്‍ ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സിനിമയില്‍ ബച്ചന്‍ ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതുന്ന രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചന്‍ ഉണ്ടാകില്ല.. ചിത്രത്തില്‍ ഭീഷ്മരായി എത്തുമെന്ന വാര്‍ത്തകള്‍ അമിതാഭ് ബച്ചന്റെ വക്താവ് നിഷേധിച്ചു.
എംടി യുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചനും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. സംവിധായകന്‍ ശ്രീകുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ ആഗിനും മേജര്‍ രവിയുടെ കാണ്ഡഹാറിനും ശേഷം ബിഗ്ബിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.
സിനിമയില്‍ അമിതാഭ് ബച്ചന്‍ ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സിനിമയില്‍ ബച്ചന്‍ ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എം ടി വാസുദേവന്‍ നായരുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് രണ്ടാമൂഴം. പുലിമുരുകനില്‍ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്ത പീറ്റര്‍ ഹെയ്‌നാണ് രണ്ടാമൂഴത്തിന്റെയും യുദ്ധരംഗങ്ങള്‍ ഒരുക്കുന്നത്. 600 കോടി മുടക്കി നിര്‍മിക്കുന്ന ചിത്രം രണ്ട് ഭാഗമായാകും പുറത്തിറങ്ങുക.
Adjust Story Font
16

