ചൈനീസ് ബോക്‌സ് ഓഫീസിലും ദംഗല്‍:സര്‍വകാല റെക്കോര്‍ഡ്

- Published:
16 May 2018 2:56 AM IST

ചൈനീസ് ബോക്‌സ് ഓഫീസിലും ദംഗല്‍:സര്‍വകാല റെക്കോര്‍ഡ്
ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം ചൈനയില്‍ നിന്ന് 300 കോടി സ്വന്തമാക്കുന്നത്.
ദംഗലുമായുള്ള ആമിര്‍ഖാന്റെ കുതിപ്പ് അവസാനിക്കുന്നില്ല. ചൈനയില്‍ നിന്ന് തന്നെ 300 കോടിയാണ് ദംഗല്‍ വാരിക്കൂട്ടിയത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം ചൈനയില്‍ നിന്ന് 300 കോടി സ്വന്തമാക്കുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാഴ്ച കൊണ്ട് 382.69 കോടിയാണ് ദംഗല്‍ ചൈനയില്‍ നിന്ന് നേടിയത്.
മെയ് അഞ്ചിനാണ് ചൈനയില്‍ ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ദംഗല്‍ 200 കോടി സ്വന്തമാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏഴായിരത്തോളം സ്‌ക്രീനുകളിലാണ് വന്‍മതില്‍ കടന്ന് ദംഗല്‍ പ്രദര്‍ശനത്തിനെത്തിയത്. ചൈനയില്‍ നിന്ന് 300 കോടി നേടിയതോടെ ബാഹുബലിക്ക് പിന്നാലെ ദംഗലും ആയിരം കോടി നേട്ടത്തിലെത്തി.
ചൈനയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് 700 കോടിയിലധികമായിരുന്നു ദംഗലിന്റെ ആഗോള കളക്ഷന്‍. നേരത്തെ ആമിര്‍ഖാന്റെ പി.കെ ചൈനയില്‍ നിന്ന് 100 കോടിയിലധികം വാരിയിരുന്നു. ഇന്ത്യക്ക് പുറമെ ആമിര്‍ ഖാന് ചൈനയിലും വലിയ ആളവില്‍ ആരാധകരുണ്ട്.
Adjust Story Font
16
