Quantcast

ഇപിയുടെ 'മുഹമ്മദലി' അബദ്ധം ബോളിവുഡ് ചിത്രത്തിലെ ഡയലോഗ് ആയപ്പോള്‍...

MediaOne Logo

Alwyn K Jose

  • Published:

    15 May 2018 11:52 PM IST

ഇപിയുടെ മുഹമ്മദലി അബദ്ധം ബോളിവുഡ് ചിത്രത്തിലെ ഡയലോഗ് ആയപ്പോള്‍...
X

ഇപിയുടെ 'മുഹമ്മദലി' അബദ്ധം ബോളിവുഡ് ചിത്രത്തിലെ ഡയലോഗ് ആയപ്പോള്‍...

മുഹമ്മദ് അലി കേരളത്തിന്‍റെ അഭിമാന താരമാണെന്നും

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അനുസ്മരിച്ചുകൊണ്ടുള്ള മുന്‍ കായിക മന്ത്രി ഇപി ജയരാജന്‍റെ അനുസ്മരണം സോഷ്യല്‍ മീഡിയയില്‍ വൈറലായത് ആരും മറന്നിട്ടുണ്ടാകില്ല. മുഹമ്മദലി കേരളത്തിന്‍റെ അഭിമാന താരമാണെന്നും സ്വര്‍ണ മെഡല്‍ നേടിയുണ്ടെന്നുമുളള ഇപി ജയരാജന്‍റെ പരമാര്‍ശമാണ് ട്രോള്‍ സുനാമിക്ക് കാരണമായത്.

ഇപ്പോഴിതാ അനുരാഗ് കശ്യപിന്‍റെ പുതിയ ചിത്രം 'മുക്കബാസി'ലെ ഒരു സംഭാഷണമാണ് മലയാളികള്‍ക്ക് അത്ഭുതമായിരിക്കുന്നത്. ബോക്സിങിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ജയരാജന് സംഭവിച്ച അബദ്ധം സംഭാഷണമായിരിക്കുകയാണ്. ചിത്രത്തില്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാന്‍ വരുന്ന യുപി മന്ത്രിയുടെ പ്രസംഗത്തിലാണ് ജയരാജന്‍റെ അബദ്ധം ഡയലോഗായി കയറിക്കൂടിയത്. 'നമ്മുടെ നാട് ധ്യാന്‍ചന്ദിന്‍റെ നാടാണ്, മുഹമ്മദ് കൈഫിന്‍റെ നാടാണ്, മുഹമ്മദ് അലിയുടെ നാടാണ്' മന്ത്രി ഘോരഘോരം പ്രസംഗിക്കുന്നു. അപ്പോഴാണ് മന്ത്രിയെ അടുത്തുണ്ടായിരുന്ന ആള്‍ തിരുത്തുന്നത്. ഉടന്‍ തന്നെ മന്ത്രി പറയുന്നു, ക്ഷമിക്കണം, മുഹമ്മദലി കേരളത്തില്‍ നിന്നുള്ളയാളാണ്'. ഏതായാലും ബോളിവുഡ് ചിത്രത്തില്‍ എങ്ങനെ ജയരാജന്‍റെ അബദ്ധം കടന്നുകൂടിയെന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

Next Story