Quantcast

പുലിമുരുകനെത്തും...180 കേന്ദ്രങ്ങളില്‍

MediaOne Logo

Jaisy

  • Published:

    16 May 2018 7:56 PM GMT

പുലിമുരുകനെത്തും...180 കേന്ദ്രങ്ങളില്‍
X

പുലിമുരുകനെത്തും...180 കേന്ദ്രങ്ങളില്‍

ആരാധകര്‍ക്കായി 100 ഫാന്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒക്ടോബര്‍ 7ന് 180 കേന്ദ്രങ്ങളിലായി റിലീസ് ചെയ്യും. ആരാധകര്‍ക്കായി 100 ഫാന്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ പ്രദര്‍ശനത്തിന് വേണ്ടിയുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിച്ചു. ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് ഇത്രയധികം ഫാന്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലും ചിത്രം റിലീസ് ചെയ്യും. ലോകമെമ്പാടുമായി 3000 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മാറ്റിവയ്ക്കുകയായിരുന്നു. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മലയാളം പതിപ്പാണ് ഇപ്പോള്‍ റിലീസിന് തയ്യാറായിരിക്കുന്നത്. മറ്റ് ഭാഷകളിലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം.

മനുഷ്യനും പുലിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമാലിനി മുഖര്‍ജിയാണ് നായിക. നമിത, ജഗപതി ബാബു, സുരാജ് വെഞ്ഞാറമ്മൂട്, ബാല,ലാല്‍,വിനു മോഹന്‍, മകരന്ധ് ദേശ്പാണ്ടെ, എ.ആര്‍ ഗോപകുമാര്‍, രമേശ് പുഷാരടി, രമ്യാ നമ്പീശന്‍, കെപിഎസി ലളിത എന്നിവരാണ് മറ്റ് താരങ്ങള്‍. വൈശാഖാണ് സംവിധാനം. ഉദയ്കൃഷ്ണയാണ് തിരക്കഥ. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണമിട്ടിരിക്കുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവും പുലിമുരുകനുണ്ട്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നാണ്. മോഹന്‍ലാലും പുലിയുമൊത്തുള്ള സംഘട്ടനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിന്റെ ട്രയിലറും ഗാനവും ഇതിനോടകം റെക്കോഡ് വേഗത്തില്‍ ഹിറ്റായിക്കഴിഞ്ഞു.

TAGS :

Next Story