റിലീസിനു മുമ്പേ മറ്റൊരു റെക്കോര്‍ഡുമായി വില്ലന്‍

റിലീസിനു മുമ്പേ മറ്റൊരു റെക്കോര്‍ഡുമായി വില്ലന്‍
ബി ഉണ്ണികൃഷ്ണന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വില്ലന് റിലീസിന് മുമ്പേ മറ്റൊരു റെക്കോര്‍ഡ് കൂടി.
ബി ഉണ്ണികൃഷ്ണന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വില്ലന് റിലീസിന് മുമ്പേ മറ്റൊരു റെക്കോര്‍ഡ് കൂടി. റിലീസിന് മുമ്പേ തന്നെ ഏഴു കോടി രൂപ സാറ്റ്‍ലെറ്റ് റൈറ്റ്സ് നേടി റെക്കോർഡ് സൃഷ്‌ടിച്ച വില്ലന്‍, ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും പുതുചരിത്രം രചിക്കുകയാണ്.

മൂന്നു കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയതെന്നാണ് ചിത്രത്തിന്‍റെ അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതോടെ ചിത്രത്തിന്‍റെ പ്രീ-റിലീസ് ബിസിനസ് 10.5 കോടി രൂപയായി ഉയർന്നു. 15 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തിയ പുലി മുരുകന് ശേഷം മലയാളത്തിൽ നിന്നെത്തുന്ന വമ്പന്‍ ചിത്രമായി മാറിയിരിക്കുകയാണ് വില്ലന്‍. ഒക്ടോബര്‍ 27 നു പ്രദർശനം ആരംഭിക്കാനിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിശാൽ, മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും കഥാപാത്രങ്ങളായെത്തുന്നു.
Adjust Story Font
16

