ദുല്‍ഖര്‍-സോനം കൂട്ടുകെട്ടില്‍ 'സോയാ ഫാക്ടര്‍' ഒരുങ്ങുന്നു

- Published:
16 May 2018 12:45 PM IST

ദുല്‍ഖര്‍-സോനം കൂട്ടുകെട്ടില്‍ 'സോയാ ഫാക്ടര്‍' ഒരുങ്ങുന്നു
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്തുവിട്ടു
ദുല്‍ഖര്‍ സല്‍മാന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും ഒരുങ്ങുന്നു. സോയാ ഫാക്ടര്‍ എന്ന പേരിട്ട ചിത്രം വരുന്ന ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങി അടുത്ത ഏപ്രിലില്‍ തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം. സോനം കപൂറാണ് നായിക. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്തുവിട്ടു. അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2008ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ ചൌഹാന്‍റെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായ സോയ ഫാക്ടറാണ് ചിത്രത്തിന്‍റെ പ്രമേയം. സോയ ഫാക്ടറിന്‍റെ പുസ്തകം കൊണ്ട് പാതിമുഖം മറച്ച് ദുല്‍ഖറും സോനവുമാണ് പോസ്റ്ററിലുള്ളത്. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. കാര്‍വാനാണ് ദുല്‍ഖര്‍ ആദ്യം ചെയ്ത ബോളിവുഡ് ചിത്രം. കാര്‍വാന്‍ റിലീസിന് തയ്യാറായിരിക്കുകയാണ്.
Adjust Story Font
16
