Quantcast

കബാലിയുടെ വിജയത്തിന് ആരാധകരുടെ മൃഗബലി

MediaOne Logo

Alwyn

  • Published:

    17 May 2018 9:49 PM GMT

കബാലിയുടെ വിജയത്തിന് ആരാധകരുടെ മൃഗബലി
X

കബാലിയുടെ വിജയത്തിന് ആരാധകരുടെ മൃഗബലി

പാ രഞ്ജിതിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായ കബാലി വിനോദത്തിനപ്പുറം ശക്തമായ ദലിത് രാഷ്ട്രീയം കൂടി ഉയര്‍ത്തുന്ന ചിത്രമാണ്.

പാ രഞ്ജിതിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായ കബാലി വിനോദത്തിനപ്പുറം ശക്തമായ ദലിത് രാഷ്ട്രീയം കൂടി ഉയര്‍ത്തുന്ന ചിത്രമാണ്. കബാലി ദിവസങ്ങള്‍ക്കുള്ളില്‍ വാരിക്കൂട്ടിയത് നൂറു കോടിയിലേറെ കളക്ഷന്‍. ആരെയും അസൂയപ്പെടുത്തുന്ന ഈ വിജയത്തില്‍ തലൈവരുടെ ആരാധകര്‍ക്ക് സന്തോഷം മാത്രമല്ല, പേടിയുമുണ്ട്. അസൂയക്കാരുടെ കണ്ണേറ് തട്ടുമെന്നാണ് ആരാധകരുടെ ആശങ്ക. കബാലിയെ ഉത്സവം പോലെ കൊണ്ടാടുമ്പോഴും ദുഷ്ട ശക്തികളെ തലൈവരില്‍ നിന്നു അകറ്റിനിര്‍ത്താന്‍ പ്രത്യേക പൂജ തന്നെ ആരാധകര്‍ സംഘടിപ്പിച്ചു. ട്രിച്ചിയിലെ രജനീകാന്ത് ആരാധകരാണ് ഇതിനു പിന്നില്‍. കബാലിയുടെ ബ്രഹ്മാണ്ഡവിജയത്തിനും തലൈവരുടെ ആരോഗ്യത്തിനും വേണ്ടി തെന്നൂര്‍ കാളീ ക്ഷേത്രത്തില്‍ നിരവധി ആടുകളെയാണ് മൃഗബലി നടത്തിയത്. രജനീകാന്തിന്റെ ഫ്ലെക്സിനു മുമ്പില്‍വെച്ചായിരുന്നു മൃഗബലി. സംഭവത്തിനെതിരെ മൃഗസ്‍നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story