ബേസില്‍ ജോസഫിന് ഇനി മമ്മൂട്ടി ചിത്രം; ഒപ്പം ടൊവീനോയും

- Published:
17 May 2018 10:48 PM IST

ബേസില്‍ ജോസഫിന് ഇനി മമ്മൂട്ടി ചിത്രം; ഒപ്പം ടൊവീനോയും
ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാസില്‍ ജോസഫ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നു. യുവാതരം ടൊവീനോ തോമസും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്. ഇഫോര്‍ എന്റര്‍ടൈമന്റ്‌സിന് വേണ്ടി മുകേഷ് ആര്‍ മേത്ത, സി.വി സാരഥി, എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫേസ്ബുക്കിലൂടെ ബേസില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
" നമസ്‌കാരം.. ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ട്" എന്ന ആമുഖത്തോട് കൂടിയാണ് ബേസില്‍ വിവരം പങ്കുവെക്കുന്നത്. ബേസിലിന്റെ ആദ്യ രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടിയവയാണ്.
Adjust Story Font
16
