Quantcast

'കുഞ്ഞിക്കാ നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ' ഉസ്താദ് ഹോട്ടലിന്റെ കന്നഡ ട്രെയിലറിന് ട്രോള്‍ 

MediaOne Logo
കുഞ്ഞിക്കാ നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ ഉസ്താദ് ഹോട്ടലിന്റെ കന്നഡ ട്രെയിലറിന് ട്രോള്‍ 
X

'കുഞ്ഞിക്കാ നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ' ഉസ്താദ് ഹോട്ടലിന്റെ കന്നഡ ട്രെയിലറിന് ട്രോള്‍ 

ട്രെയിലറിന്റെ യൂട്യൂബ് കമന്റ്‌ബോക്‌സ് മുഴുവനും മലയാളികള്‍ കീഴടക്കിയിട്ടുണ്ട്.

ദുല്‍ഖര്‍സല്‍മാന്‍ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ചിത്രം ദുല്‍ഖറിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. തിലകന്‍, സിദ്ധീഖ്, മാമുക്കോയ തുടങ്ങി സീനിയര്‍ അഭിനേതാക്കളെക്കാണ്ടും ചിത്രം സമ്പന്നമായിരുന്നു. 2012ല്‍ റിലീസായ ചിത്രം വീണ്ടുമൊരിക്കല്‍ കൂടി തരംഗമാവുകയാണ്. എന്നാല്‍ മലായളത്തിലല്ല കന്നഡയിലാണെന്ന് മാത്രം. ഉസ്താദ്‌ഹോട്ടലിന്റെ റീമേക്കായ ഗൗഡരു ഹോട്ടലാണ് ഇപ്പോഴത്തെ വിഷയം. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോഴെ മലായളികള്‍ ട്രോള്‍ തുടങ്ങി.

ട്രെയിലറിന്റെ യൂട്യൂബ് കമന്റ്‌ബോക്‌സ് മുഴുവനും മലയാളികള്‍ കീഴടക്കിയിട്ടുണ്ട്. എന്റെ കുഞ്ഞിക്കാ അങ്ങേക്ക് ഈ ഗതി വന്നല്ലോ എന്നാണ് ട്രെയിലര്‍ കണ്ടവര്‍ ചോദിക്കുന്നത്. നേരത്തെ നിവിന്‍പോളിയുടെ പ്രേമം റീമേക്ക് ട്രെയിലര്‍ വന്നപ്പോഴും ഇത് തന്നെയായിരുന്നു വിധി.

Next Story