മെര്‍സലിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

- Published:
17 May 2018 5:42 AM IST
വിജയ് ചിത്രം മെര്‍സലിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
വിജയ് ചിത്രം മെര്‍സലിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ദീപാവലിക്കെത്തിയ ചിത്രം ലോകമെമ്പാടുമുള്ള റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നായി ആദ്യ ദിനം നേടിയത് 31.3 കോടിയാണ്. ഒരു വിജയ് ചിത്രത്തിന് റിലീസ് ദിനം ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണിത്. തമിഴ് നാട്ടില്‍ നിന്ന് മാത്രം 18 കോടി നേടി. ചെന്നൈയിലെ മള്‍ട്ടിപ്ലക്സുകളില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 1.52 കോടി. കേരളത്തിലെ ആദ്യ ദിന കളക്ഷന് 6 കോടിയാണ്.
അമേരിക്കയില്‍ നിന്നും 2. 5 കോടിയാണ് നേടിയത്. തെറിക്ക് ശേഷം വിജയ് -ആറ്റ്ലീ കൂട്ടുകെട്ടിലിറങ്ങിയ മെര്‍സല്‍ ബോക്സോഫീസ് ഹിറ്റാകുമെന്നാണ് ആദ്യ ദിനകളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 130 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. എന്നാല്‍ മെര്‍സലിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്.
Adjust Story Font
16
