Quantcast

കപില്‍ദേവിന്‍റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു 

MediaOne Logo
കപില്‍ദേവിന്‍റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു 
X

കപില്‍ദേവിന്‍റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു 

1983ല്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്താന്‍ ടീമിനെ പ്രാപ്പ്തനാക്കിയ കപിലിന്‍റെ നേതൃമികവും ജീവിതവുമായിരിക്കും സിനിമയുടെ പ്രധാന ഇതിവൃത്തം

കപില്‍ദേവിന്‍റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്‍റെ റിലീസ് തിയ്യതീ പ്രഖ്യാപിച്ചു. 2019 ഏപ്രില്‍ അഞ്ചിനായിരിക്കും ചിത്രം തിയ്യേറ്റ റുകളിലെത്തുക. എയ്റ്റിത്രീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് കപിലായി വേഷമിടുക. റിലയന്‍സ് എന്‍റര്‍ടെയന്‍മെന്റുസും ഫാന്‍റം ഫിലിംസും, ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ആദ്യത്തെ ഷെഡ്യൂള്‍ ഉടന്‍ ലണ്ടനില്‍ ആരംഭിക്കും. ഒരു മാസം മുമ്പാണ് ചിത്രം അനൌണ്‍സ് ചെയ്തത്.

കബീര്‍ ഖാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഒരു പക്ഷെ കപില്‍ ദേവും എണ്‍പത്തി മൂന്നിലെ ലോകകപ്പ് വിജയവും ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന്‍റെ ക്രിക്കറ്റ് എന്താകുമെന്ന് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല, കപിലിന്‍റെ കഴിവും, ആത്മാര്‍ത്ഥയും, നേതൃ പാഠവവുമാണ് ഇന്ത്യയെ ആ നേട്ടത്തനര്‍ഹമാക്കിയത് അത് തന്നെയായിരിക്കും ചിത്രത്തിന്‍റെയും പ്രധാന കഥാതന്തു. കബീര്‍ഖാന്‍ പറയുന്നു. കപിലിന്‍റെ വേഷം ചിത്രത്തില്‍ റണ്‍ബീര്‍ മികച്ചതാക്കുമെന്ന് ഉറപ്പുണ്ടെന്നും കബീര്‍ ഖാന്‌‍ പറഞ്ഞു.

1983ല്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്താന്‍ ടീമിനെ പ്രാപ്പ്തനാക്കിയ കപിലിന്‍റെ നേതൃമികവും ജീവിതവുമായിരിക്കും സിനിമയുടെ പ്രധാന ഇതിവൃത്തം.

Next Story