തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര , സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍

തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര , സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍
വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും സ്ക്രീനിലേക്ക്.
വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും സ്ക്രീനിലേക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും എത്തുന്നത്. ദിനേശനായി നിവിന്‍ പോളിയും ശോഭയായി നയന്‍താരയുമാണ് വേഷമിടുന്നത്.
ധ്യാന്‍ തന്നെയാണ് കഥയും തിരക്കഥയുനെഴുതിയത്. നടന്‍ അജുവര്‍ഗീസാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. തട്ടത്തിന്‍ മറയത്തില്‍ എന്ന ചിത്രത്തിന്‍റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്.
നായികാനായകന്മാരുടെ പേര് തളത്തില്‍ ദിനേശന്‍, ശോഭ എന്നാണെങ്കിലും പുതിയ ചിത്രം വടക്കുനോക്കിയന്ത്രത്തിന്‍റെ രണ്ടാം ഭാഗമോ റീമേക്കോ അല്ലെന്ന് ധ്യാന്‍ പറഞ്ഞു.
Adjust Story Font
16

