ജയറാമിനെ നായകനാക്കിയുളള സലിംകുമാറിന്‍റെ ചിത്രം തുടങ്ങി

- Published:
19 May 2018 8:47 PM IST

ജയറാമിനെ നായകനാക്കിയുളള സലിംകുമാറിന്‍റെ ചിത്രം തുടങ്ങി
അനുശ്രീയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ജയറാമിനെ നായകനാക്കി സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഇൌരാറ്റുപേട്ടയില്‍ ആരംഭിച്ചു. ദൈവമെ കൈതൊഴാ k.കുമാറാകണം എന്നാണ് ചിത്രത്തിന്‍റെ പേര്. സലിംകുമാര്‍ ആദ്യമായാണ് ജയറാമിനെ നായകനാക്കി സിനിമയൊരുക്കുന്നത്. അനുശ്രീയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും സലിംകുമാറാണ്. കോമഡിഎന്‍റര്‍ ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. നാദിര്‍ഷയുടെയാണ് ഗാനരചന. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയറാമാണ് നായകന്‍. കുഞ്ചാക്കോ ബോബന്‍ ഇൌ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Next Story
Adjust Story Font
16
