ആ റെക്കോര്‍ഡ് ആടിന് കിടക്കട്ടെ; ആട് ഒരു ഭീകരജീവിയാണ് വീണ്ടും തിയേറ്ററുകളിലേക്ക്

- Published:
20 May 2018 4:56 PM IST

ആ റെക്കോര്‍ഡ് ആടിന് കിടക്കട്ടെ; ആട് ഒരു ഭീകരജീവിയാണ് വീണ്ടും തിയേറ്ററുകളിലേക്ക്
ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
തിയേറ്ററില്‍ പൊട്ടിപ്പൊളിഞ്ഞ ഒരു സിനിമയുടെ രണ്ടാം ഭാഗം വന്നു എന്നു മാത്രമല്ല, ആ പൊളിഞ്ഞ സിനിമ വീണ്ടും തിയേറ്ററുകളി ലെത്തുന്നു. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. അമ്പത്തിയൊന്ന് കേന്ദ്രങ്ങളിലാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആട് ആദ്യ ഭാഗം പൊട്ടിയെങ്കിലും അതിലെ ഷാജിപ്പാപ്പനും സര്‍ബത്ത് ഷമീറും അറക്കല്‍ അബുവുമൊക്കെ പ്രേക്ഷക മനസില്‍ ചേക്കേറിയ കഥാപാത്രങ്ങളായിരുന്നു.
സോഷ്യല്‍ മീഡിയയിലടക്കം ഈ കഥാപാത്രങ്ങള്‍ക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് ആട് 2 വിലേക്ക് എത്തുന്നത്. ചിത്രം വന്‍ വിജയമാവുകയും ചെയ്തു. ജയസൂര്യയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷന്‍ കൂടി ആട് 2 സ്വന്തമാക്കി. ഈ വിജയാഘോഷത്തിനിടെയാണ് ആട് ആദ്യ ഭാഗം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. അതും 50 കേന്ദ്രങ്ങളില്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് പോലെ ഇതൊരു റെക്കോര്‍ഡ് ആണ്.
Adjust Story Font
16
