Quantcast

ത്രിപിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ് ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യും

MediaOne Logo

Trainee

  • Published:

    21 May 2018 12:31 PM GMT

ത്രിപിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ് ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യും
X

ത്രിപിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ് ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യും

ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ഹോളീവുഡ് ചിത്രം ഇന്‍ഫെര്‍നോയും ജംഗിള്‍ ബുക്കും ഇന്ത്യയിലാണ് ആദ്യം റിലീസ് ചെയ്തത്

ദീപിക പദുക്കോണിന്‍റെ ആദ്യ ഹോളീവുഡ് ചിത്രം ത്രിപിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ് ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യും. നായിക ദീപിക പദുക്കോണ്‍ തന്നെയാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് ഇന്ത്യയിലെ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത ദീപിക പങ്കുവെച്ചത്. ജനുവരി 14നാണ് ത്രിപിള്‍ എക്സ്: ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജിന്‍റെ റിലീസ്. സിനിമയുടെ ആദ്യ റിലീസ് ഇന്ത്യയില്‍ ആയിരിക്കുമെന്നും ദീപിക ട്വീറ്റ് ചെയ്തു. സിനിമയുടെ ഹോളീവുഡ് റിലീസിനും ഒരാഴ്ച മുന്‍പാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക.

നേരത്തെ ജനുവരി 20ന് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദിപീകയുടെ സാന്നിധ്യം ഉള്ളതിനാല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാദ്യമായല്ല ഹോളീവുഡ് ചിത്രം ഇന്ത്യയില്‍ റിലീസിനെത്തുന്നത്. ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ഹോളീവുഡ് ചിത്രം ഇന്‍ഫെര്‍നോയും ജംഗിള്‍ ബുക്കും ഇന്ത്യയിലാണ് ആദ്യം റിലീസ് ചെയ്തത്. ഡിജെ കറുസോ സംവിധാനം ചെയ്യുന്ന ത്രിപിള്‍ എക്സ്: ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജില്‍ വിന്‍ ഡീസല്‍ ആണ് കേന്ദ്ര കഥാപാത്രമാകുന്നത്. ഡോണി യെന്‍, നിന ഡോബ്രേവ്, റൂബി റോസ്, സാമുവല്‍ എല്‍ ജാക്സണ്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

TAGS :

Next Story