Quantcast

ദീപന്‍ അവസാനമായി ഒരുക്കിയ സത്യയുടെ ട്രെയിലര്‍ എത്തി

MediaOne Logo

Khasida

  • Published:

    21 May 2018 8:52 PM IST

ദീപന്‍ അവസാനമായി ഒരുക്കിയ സത്യയുടെ ട്രെയിലര്‍ എത്തി
X

ദീപന്‍ അവസാനമായി ഒരുക്കിയ സത്യയുടെ ട്രെയിലര്‍ എത്തി

സത്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെയാണ് ദീപന്‍ അസുഖ ബാധിതനായി മരിച്ചത്

അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി ഒരുക്കിയ സത്യയുടെ ട്രെയിലര്‍ എത്തി.. റോഡ് ത്രില്ലര്‍ മൂവിയായി ഒരുക്കിയ ചിത്രത്തില്‍ റോമയും പാര്‍വതി നമ്പ്യാരുമാണ് നായികമാര്‍..

ദീപന്‍ സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് സത്യ.. പുതിയമുഖം, ഹീറോ തുടങ്ങിയ ചിത്രങ്ങള്‍ പോലെ ആക്ഷന്‍ ശ്രേണിയിലുള്ളതാണ് സത്യയും.. സത്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെയാണ് ദീപന്‍ അസുഖ ബാധിതനായി മരിച്ചത്.. എ കെ സാജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം റോമ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സത്യക്കുണ്ട്.. രണ്ട് നായികമാരില്‍ ഒരാളായി പാര്‍വതി നമ്പ്യാരും അഭിനയിക്കുന്നു.. രോഹിണിയും പ്രധാന കഥാപാത്രമാകുന്നുണ്ട്.. സംവിധായകരായ രഞ്ജിത് ശങ്കര്‍, എം എ നിഷാദ്, സോഹന്‍ സീനുലാല്‍ എന്നിവരും സത്യയില്‍ അഭിനേതാക്കളായി എത്തുന്നു..m ഗോപീ സുന്ദറാണ് സത്യക്കായി സംഗീതം ഒരുക്കിയത്.. ചിത്രത്തിലെ ഒരു ഗാനവും പുറത്തിറങ്ങി. ഭരണി കെ ധരനാണ് ഛായാഗ്രാഹകന്‍..

Next Story