Quantcast

കടവത്തൊരു തോണി... പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി

MediaOne Logo
കടവത്തൊരു തോണി... പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി
X

കടവത്തൊരു തോണി... പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഞാനും ഞാനുമെന്റാളും ആ നാല്‍പ്പത് പേരും എന്ന തകര്‍പ്പന്‍ പാട്ടിന് ശേഷം പൂമരം എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസിന് പുറമെ ഒരുപറ്റം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കടവത്തൊരു തോണി എന്ന് തുടങ്ങുന്ന ഗാനം കാളിദാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അജീഷ് ദാസനാണ് ഗാനരചയിതാവ്. ലീല എല്‍ ഗിരിക്കുട്ടനാണ് സംഗീതം. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Next Story