Quantcast

നോട്ട് നിരോധത്തെ പൊളിച്ചടുക്കി ചിമ്പുവിന്റെ പാട്ട്; വൈറലായി വീഡിയോ

MediaOne Logo

Muhsina

  • Published:

    21 May 2018 8:25 PM GMT

നോട്ട് നിരോധത്തെ പൊളിച്ചടുക്കി ചിമ്പുവിന്റെ പാട്ട്; വൈറലായി വീഡിയോ
X

നോട്ട് നിരോധത്തെ പൊളിച്ചടുക്കി ചിമ്പുവിന്റെ പാട്ട്; വൈറലായി വീഡിയോ

നോട്ട് നിരോധത്തെ പരിഹസിച്ചുള്ള ചിമ്പുവിന്റെ ഗാനം വൈറലാകുന്നു. തട്ട്റോ തൂക്ക്റോം എന്ന ചിത്രത്തിന് വേണ്ടി ചിമ്പു പാടിയ പാട്ട് നോട്ട് നിരോധം നിലവില്‍ വന്നിട്ട് ഒരാണ്ട് തികയുമ്പോഴാണ്..

നോട്ട് നിരോധത്തെ പരിഹസിച്ചുള്ള ചിമ്പുവിന്റെ ഗാനം വൈറലാകുന്നു. തട്ട്റോ തൂക്ക്റോം എന്ന ചിത്രത്തിന് വേണ്ടി ചിമ്പു പാടിയ പാട്ട് നോട്ട് നിരോധം നിലവില്‍ വന്നിട്ട് ഒരാണ്ട് തികയുമ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നവംബര്‍ എട്ടിനായിരുന്നു ജനങ്ങളെ ദുരിതത്തിലാക്കിയ ആ നോട്ട് നിരോധം. അതേ ദിനത്തില്‍ തന്നെയാണ് ചിന്പു പാടിയ തട്ട്റോം തൂക്ക്റോം എന്ന ചിത്രത്തിലെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചുള്ള പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നോട്ട് നിരോധത്തില്‍ വലഞ്ഞ ജനങ്ങളെ കൂടുതല്‍ വലയ്ക്കുന്നതാണ് ജിഎസ്ടിയെന്നും ഗാനത്തിലുണ്ട്. കപിലന്‍ വൈരമുത്തുവിന്റെ വരികള്‍ക്ക് ഈണമിട്ടത് ബാലമുരളി ബാലുവാണ്. ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. അരുള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമെന്നാണ് ഈ ഗാനം നല്‍കുന്ന സൂചന.

TAGS :

Next Story