Quantcast

കുട്ടികള്‍ ലൈംഗികാതിക്രമം നേരിടേണ്ടതെങ്ങനെ? ജൂഡ് ആന്‍റണി - നിവിന്‍ പോളി ഹ്രസ്വചിത്രം കാണാം

MediaOne Logo

Sithara

  • Published:

    23 May 2018 12:47 AM IST

കുട്ടികള്‍ ലൈംഗികാതിക്രമം നേരിടേണ്ടതെങ്ങനെ? ജൂഡ് ആന്‍റണി - നിവിന്‍ പോളി ഹ്രസ്വചിത്രം കാണാം
X

കുട്ടികള്‍ ലൈംഗികാതിക്രമം നേരിടേണ്ടതെങ്ങനെ? ജൂഡ് ആന്‍റണി - നിവിന്‍ പോളി ഹ്രസ്വചിത്രം കാണാം

നിവിന്‍പോളിയുമായി ചേര്‍ന്ന് ജൂഡ് ആന്‍റണി ഒരുക്കിയ ചിത്രത്തിന്‍റെ പേര് നോ ഗോ ടെല്‍ എന്നാണ്.

ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംവിധായകന്‍ ജൂഡ് ആന്‍റണി ഒരുക്കിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. നടന്‍ നിവിന്‍പോളിയുമായി ചേര്‍ന്നൊരുക്കിയ ചിത്രത്തിന്‍റെ പേര് നോ ഗോ ടെല്‍ എന്നാണ്.

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കടന്നുവരുന്ന നിവിന്‍ പോളി അവരോട് സുഹൃത്തിനെ പോലെ സംസാരിക്കുകയാണ്. ലൈംഗിക ചൂഷണങ്ങളെ കുറിച്ചും അതിനെ എങ്ങിനെ നേരിടണമെന്നും നിവിന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.

കുട്ടികള്‍ക്കെതിരെയുള്ള പീഡന വാര്‍ത്തകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജൂഡ് ആന്‍റണിയുടെ ഈ ശ്രമം. പല കാര്യങ്ങളും കുഞ്ഞുങ്ങളോട് തുറന്നു പറയാന്‍ ഇത്തരം വീഡിയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാവര്‍ക്കും
സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് ജൂഡ് തന്‍റെ ഫേസ്ബുക്കില്‍ ഹ്രസ്വ ചിത്രം ഷെയര്‍ ചെയ്തത്.

ചിത്രത്തിനായി നിവിന്‍ പോളിയോ മറ്റ് അണിയറ പ്രവര്‍ത്തകരോ പ്രതിഫലം വാങ്ങിയിട്ടില്ല. ബോധിനി എന്ന സംഘടനയുടെ പിന്തുണയോടെയാണ് ജൂഡ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹ്രസ്വ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

TAGS :

Next Story