Quantcast

മുകേഷിന്റെ മകനും സിനിമയിലേക്ക്

MediaOne Logo

Muhsina

  • Published:

    22 May 2018 7:45 PM IST

മുകേഷിന്റെ മകനും സിനിമയിലേക്ക്
X

മുകേഷിന്റെ മകനും സിനിമയിലേക്ക്

അച്ഛനൊപ്പമാണ് ശ്രാവണ്‍ മുകേഷിന്റെ ആദ്യ അഭിനയം. സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു..

നടന്‍ മുകേഷിന്റെ മകനും അഭിനയ ലോകത്തേക്ക്. കല്ല്യാണം എന്ന സിനിമയില്‍ നായകനായാണ് ശ്രാവണ്‍ മുകേഷ് എത്തുന്നത്. സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

മോഹന്‍ ലാലിന്റെ മകന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന്റെ മകനും സിനിമയിലെത്തുന്നു. അച്ഛനൊപ്പമാണ് ശ്രാവണ്‍ മുകേഷിന്റെ ആദ്യ അഭിനയം. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം സിനിമയില്‍ നായകന്റെ അച്ഛനായാണ് മുകേഷ് അഭിനയിക്കുന്നത്. വര്‍ഷ എന്ന പുതുമുഖ താരം നായികയും. തിരുവനന്തപുരത്ത് സിനിമയുടെ പൂജ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എകെ ബാലന്‍, നടന്‍ മധു ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിനെത്തി.

സിനിമയില്‍ ശ്രാവണിനൊപ്പം നടന്‍ ശ്രീനിവാസനുമുണ്ട്. ആദ്യ ചുവട് എങ്ങിനെയായിരിക്കണമെന്ന നിര്‍ദേശങ്ങളൊക്കെ നല്‍കിയാണ് ശ്രീനിവാസന്‍ ചടങ്ങില്‍ സംസാരിച്ചത്. തെലുങ്ക് നിര്‍മാതാവ് കെകെ രാധ നിര്‍മിക്കുന്ന ചിത്രം രാജീവ് നായരാണ് സംവിധാനം ചെയ്യുന്നത്.

Next Story