Quantcast

അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് സേതുപതി

MediaOne Logo

Subin

  • Published:

    22 May 2018 8:44 PM GMT

അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് സേതുപതി
X

അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് സേതുപതി

ഇതിനിടെ മെര്‍സലിലെ ചില രംഗങ്ങള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീക്കം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി നേതൃത്വത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ തമിഴ് സിനിമാലോകം ശക്തമായാണ് പ്രതികരിക്കുന്നത്. കമല്‍ഹാസനും സംവിധായകന്‍ പാ രഞ്ജിത്തുമടക്കമുള്ളവര്‍ മെര്‍സലിനെ പിന്തുണച്ചും ബിജെപിയെ എതിര്‍ത്തും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി മെര്‍സലിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.

'അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഇന്ത്യയെ ഒരു ജനാധിപത്യ രാജ്യമെന്ന് ഇനിയും വിശേഷിപ്പിക്കരുത്. ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട അവസരമാണിത്' എന്നാണ് മെര്‍സലിനെ പിന്തുണച്ചുള്ള വിജയ് സേതുപതിയുടെ ട്വീറ്റ്. ഇതുവരെ ഏകദേശം 12000ത്തോളം ലൈക്കാണ് വിജയ്‌സേതുപതിയുടെ ട്വീറ്റിന് ലഭിച്ചത്.

ഇതിനിടെ മെര്‍സലിലെ ചില രംഗങ്ങള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീക്കം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജിഎസ്ടി, നോട്ട് നിരോധം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ സിനിമയിലൂടെ വിമര്‍ശിക്കുന്നു എന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളാണ് രംഗത്തുവന്നത്. വിജയും വടിവേലുവും അഭിനയിച്ച രംഗങ്ങളെക്കുറിച്ചാണ് വിമര്‍ശം.

ഒരു രംഗത്തില്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും ആരോഗ്യമേഖലയെ താരതമ്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരില്‍ 7 ശതമാനം നികുതി ഈടാക്കുമ്പോള്‍ അവിടെ എല്ലാവര്‍ക്കും സൌജന്യ ചികിത്സ ലഭ്യമാകുന്നു. ഇന്ത്യയില്‍ 28 ശതമാനം ജിഎസ്ടി നല്‍കിയിട്ടും ഒരുവിധത്തിലുള്ള സൌജന്യ ചികിത്സയും ലഭിക്കുന്നില്ലെന്നായിരുന്നു വിജയുടെ ഡയലോഗ്. മറ്റൊരു രംഗത്തില്‍ വടിവേലു ഡിജിറ്റല്‍ ഇന്ത്യയെയും നോട്ട് നിരോധ സമയത്ത് എടിഎമ്മിന് മുന്നിലുണ്ടായിരുന്ന നീണ്ട ക്യൂവിനെയും പരിഹസിക്കുന്നുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ താത്പര്യമുണ്ട് എന്നതിന്റെ തെളിവാണ് മെര്‍സലിലെ രംഗങ്ങളെന്നായിരുന്നു ബിജെപിയുടെ ആരോപണം.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചു. സംവിധായകന്‍ അറ്റ്‌ലീ, കെ വി വിജയേന്ദ്രപ്രസാദ്, രമണ ഗിരിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് മെര്‍സലിന്റെ തിരക്കഥ തയ്യാറാക്കിയത്. തീയറ്ററുകളില്‍ വലിയ കയ്യടി നേടിയ രംഗങ്ങളാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്.

അതേസമയം വിവാദ രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗത്തിലാണ് പ്രചരിക്കുന്നത്.

TAGS :

Next Story