ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും: പുണ്യാളന്‍ അഗര്‍ബത്തീസിന് രണ്ടാം ഭാഗം

ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും: പുണ്യാളന്‍ അഗര്‍ബത്തീസിന് രണ്ടാം ഭാഗം
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ വന്ന സൂപ്പര്‍ ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം വരുന്നു
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ വന്ന സൂപ്പര്‍ ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം വരുന്നു. ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. തൃശ്ശൂര്‍ ഭാഷയാണ് ജയസൂര്യ കൈകാര്യം ചെയ്തിരുന്നത്. അജുവര്‍ഗീസ്, നൈല ഉഷ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം എന്നാണ് ജോയ് താക്കോല്‍ക്കാരനെ ജയസൂര്യ വിശേഷിപ്പിക്കുന്നത്. ചിത്രത്തെപ്പറ്റി മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കുഞ്ചാക്കോ ബോബനെ നായകനാക്കി രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രമാണ് രഞ്ജിത്തിന്റെ ഒടുവില്‍ റിലീസായ ചിത്രം.
Adjust Story Font
16

