Quantcast

ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്റെ ആദ്യ പ്രദര്‍ശനം ന്യൂയോര്‍ക്കറില്‍ നടന്നു

MediaOne Logo

admin

  • Published:

    24 May 2018 6:08 AM IST

ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്റെ ആദ്യ പ്രദര്‍ശനം ന്യൂയോര്‍ക്കറില്‍ നടന്നു
X

ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്റെ ആദ്യ പ്രദര്‍ശനം ന്യൂയോര്‍ക്കറില്‍ നടന്നു

ബാറ്റ്മാനും സൂപ്പര്‍മാനും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ബാറ്റ്മാനാനായി വേഷമിടുന്നത് ബെന്‍ അഫ്ലേക്ക് ആണ്.

ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്‍ ഡോണ്‍ ഓഫ് ജസ്റ്റിസിന്റെ ആദ്യപ്രദര്‍ശനം ന്യൂയോര്‍ക്കില്‍ നടന്നു. മാര്‍ച്ച 25നാണ് ചിത്രത്തിന്റെ റിലീസ്.

ആരാധകര്‍ കാത്തിരുന്ന ബാറ്റ്മാന്‍ വേഴ്സ്സ് സൂപ്പര്‍മാന്‍ ഡോണ്‍ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിനായാണ് ചിത്രത്തിലെ താരങ്ങള്‍‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയത്.

ബാറ്റ്മാനും സൂപ്പര്‍മാനും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ബാറ്റ്മാനാനായി വേഷമിടുന്നത് ബെന്‍ അഫ്ലേക്ക് ആണ്. സൂപ്പര്‍മാനായി എത്തുന്നത് ഹെന്‍റി കാവിലാണ്. സാക് സ്നൈഡ‍റാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ മാന്‍ ഓഫ് ദ സ്റ്റീലിന്റെ തുടര്‍ഭാഗമാണ് ചിത്രമെത്തുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ബാറ്റ്മാനും സൂപ്പര്‍മാനുമൊപ്പം വണ്ടര്‍വുമണ്‍ കൂടിയെത്തുന്നുണ്ട്. വണ്ടര്‍വുമണ്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.

ചിത്രത്തില്‍ വണ്ടര്‍വുമണായി എത്തുന്നത് ഗാല്‍ ഗോദത്താണ്. വേഷം ശക്തമായ ഒരു സ്തീ കഥാപാത്രമായിരുന്നുവെന്ന് ഗാല്‍ ഗാദോത്ത് പറഞ്ഞു. ഇന്ത്യയിലടക്കം ചിത്രം മാര്‍ച്ച് 25ന് പ്രദര്‍ശനത്തിനെത്തും.

TAGS :

Next Story