വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി

വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി
കമല്‍ ഹാസന്‍ ചിത്രം വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗമായ വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി.
കമല്‍ ഹാസന്‍ ചിത്രം വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗമായ വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ റിലീസ്.

ട്വിറ്ററിലൂടെ കമല്‍ഹാസന്‍ തന്നെയാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. നെഞ്ചില്‍ ദേശീയ പതാകയുമായി നില്‍ക്കുന്ന കമല്‍ഹാസന്‍റ ചിത്രമാണ് പോസ്റ്ററില്‍. എന്‍റെ രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ചുകൊണ്ട് എന്നാണ് പോസ്റ്ററിന്‍റെ അടിക്കുറിപ്പ്. 75 കോടി മുടക്കി നിര്‍മിക്കുന്ന വിശ്വരൂപം രണ്ടാം ഭാഗത്തിന്‍റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ താഴെയാണ്. 90 കോടി മുടക്കിയായിരുന്നു വിശ്വരൂപം നിര്‍മിച്ചത്.
മുസ്‌ലിങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന തരത്തില്‍ ആദ്യ ഭാഗം നിരവധി വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു. ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യ ഭാഗത്തിന്‍റെ നിര്‍മാതാവ് ഓസ്കര്‍ ചന്ദ്രനുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടാം ഭാഗം നീണ്ടു പോവുകയായിരുന്നു. ഓസ്കര്‍ രവിചന്ദ്രന്‍ പിന്‍വാങ്ങിയതിനാല്‍ കമല്‍ഹാസന്‍ തന്നെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും നിര്‍മിക്കുന്നതും ആദ്യ ഭാഗത്തിലെ താരങ്ങളായ പൂജ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ, രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ വിശ്വരൂപം 2വിലും ഉണ്ട്.
ജിബ്രാന്‍ ആണ് രണ്ടാം ഭാഗത്തിന്‍റെ സംഗീതം ഒരുക്കിയത്. ശങ്കര്‍ എഹ്സാന്‍ ലോയ് ടീമായിരുന്നു ആദ്യ ഭാഗത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്. ഒക്ടോബര്‍ 6ന് വിശ്വരൂപം 2 പുറത്തിറങ്ങും.
Adjust Story Font
16

