Quantcast

തൊണ്ടിമുതലും ദൃക്സാക്ഷിയും ടീസര്‍ കാണാം

MediaOne Logo

Jaisy

  • Published:

    24 May 2018 9:27 AM GMT

തൊണ്ടിമുതലും ദൃക്സാക്ഷിയും ടീസര്‍ കാണാം
X

തൊണ്ടിമുതലും ദൃക്സാക്ഷിയും ടീസര്‍ കാണാം

സംവിധായകന്‍ രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഫഹദും സുരാജ് വെഞ്ഞാറമ്മൂടുമാണ് ടീസറിലുള്ളത്.

ഉര്‍വശി തിയറ്റഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖം നിമിഷാ സജയനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, വെട്ടുകിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സജീവ് പാഴൂരിന്റേതാണ് തിരക്കഥ. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്. സംഗീതം: ബിജിപാല്‍. സംവിധായകന്‍ രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

TAGS :

Next Story