Quantcast

കല്‍പനയുടെ മകള്‍ നായികയാവുന്നു

MediaOne Logo

Sithara

  • Published:

    24 May 2018 7:44 PM GMT

കല്‍പനയുടെ മകള്‍ നായികയാവുന്നു
X

കല്‍പനയുടെ മകള്‍ നായികയാവുന്നു

നടി കല്‍പനയുടെ മകള്‍ ശ്രീസംഖ്യ (ശ്രീമയി) അഭിനയ രംഗത്ത് ചുവട് വെക്കുന്നു.

നടി കല്‍പനയുടെ മകള്‍ ശ്രീസംഖ്യ (ശ്രീമയി) അഭിനയ രംഗത്ത് ചുവട് വെക്കുന്നു. നായികാ പ്രാധാന്യമുള്ള കുഞ്ചിയമ്മയും അഞ്ച് മക്കളുമെന്ന ചിത്രത്തിലാണ് ശ്രീസംഖ്യ അഭിനയിക്കുന്നത്. അഭ്ര സിനിമാസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം സുമേഷ് ലാലാണ് സംവിധാനം ചെയ്യുന്നത്.

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്തിട്ടുള്ള കല്‍പനയുടെ മകള്‍ അഭ്രപാളിയിലേക്ക് വരികയാണ്. അഭിനയ സാധ്യതയുള്ള കഥ തേടിയെത്തിയെപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീസംഖ്യ പറയുന്നു. കുഞ്ചിയമ്മയും അഞ്ച് മക്കളുമെന്ന ചിത്രം നല്ല തുടക്കമാകുമെന്നാണ് ശ്രീസംഖ്യ പ്രതീക്ഷിക്കുന്നത്.

അഭ്ര മൂവിസിന്റെ ബാനറില്‍ അബ്ദുള്‍ റഷീദ് നിര്‍മ്മിച്ച് സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണ്‍, ടിനി ടോം, പാഷാണം ഷാജി തുടങ്ങി ഹാസ്യ താരങ്ങളായി പേരെടുത്തിട്ടുള്ള ഒരു പിടി താരങ്ങളാണ് ചിത്രത്തിലഭിനയിക്കുന്നത്. തങ്ങളുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി സിനിമ ലോകത്തേക്ക് എത്തുന്നതിലുള്ള സന്തോഷത്തിലാണ് ശ്രീസംഖ്യയുടെ വലിയമ്മ കലാരഞ്ജിനി. വിഷുവിന് ചിത്രം തീയറ്ററുകളിലെത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

TAGS :

Next Story