Quantcast

മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ശ്രീദേവി; ദൃശ്യങ്ങള്‍

MediaOne Logo

Alwyn

  • Published:

    24 May 2018 5:51 AM IST

മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ശ്രീദേവി; ദൃശ്യങ്ങള്‍
X

മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ശ്രീദേവി; ദൃശ്യങ്ങള്‍

ബന്ധുവും ബോളിവുഡ് താരവുമായ മോഹിത മര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു

ബോളിവുഡിന് ഇന്ന് കറുത്ത ഞായറാണ്. അഞ്ച് ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരറാണിയെയാണ് മരണം കവര്‍ന്നെടുത്തത്. ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീദേവിയെ മരണം തട്ടിയെടുത്തത്.

വിവാഹചടങ്ങില്‍ പങ്കെടുക്കാനായി കുടുംബസമേതം റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു അവര്‍. ശ്രീദേവി വേദിയിലേക്ക് വരുന്ന വീഡിയോയും വിവാഹത്തില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളുമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വിവാഹവേദിയില്‍ അതിഥികള്‍ക്കൊപ്പം സംസാരിക്കുന്ന ശ്രീദേവിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും പ്രകടമായിരുന്നില്ല. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നീണ്ട ആഘോഷ പരിപാടികളില്‍ ശ്രീദേവി സജീവമായി പങ്കെടുത്തിരുന്നു. റാസല്‍ഖൈമ വാര്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം രാത്രി ദുബൈയില്‍ എത്തിയപ്പോഴാണ് ശ്രീദേവിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.

Next Story