നിളാ പരപ്പിൽ വീണ്ടും ഒരു തമ്പ്...വെളിച്ചവും കാണികളും കൂടാരവും ഒരിക്കൽ കൂടി ഒരുങ്ങി

നിളാ പരപ്പിൽ വീണ്ടും ഒരു തമ്പ്...വെളിച്ചവും കാണികളും കൂടാരവും ഒരിക്കൽ കൂടി ഒരുങ്ങി
അരവിന്ദന്റെ തമ്പ് സിനിമയുടെ നാൽപതാം വാർഷികത്തിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും നിളയിൽ ഒത്തു ചേർന്നു.
അരവിന്ദന്റെ തമ്പ് സിനിമയുടെ നാൽപതാം വാർഷികത്തിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും നിളയിൽ ഒത്തു ചേർന്നു. നിളയുടെ വീണ്ടെടുപ്പിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു മലപ്പുറം കുറ്റിപ്പുറത്തെ ചെമ്പിക്കൽ കടവിലെ പരിപാടി. ഒരു രാത്രി മുഴുവൻ നാടാകെ ഇവിടെ തമ്പടിച്ചു.
നിളാ പരപ്പിൽ വീണ്ടും ഒരു തമ്പ്. വെളിച്ചവും കാണികളും കൂടാരവും ഒരിക്കൽ കൂടി ഒരുങ്ങി. അരവിന്ദനും ഗോപിയും കാവാലവും ഓർമകളിൽ ഇരമ്പിയെത്തി. തമ്പിൽ ബാക്കിയായ നെടുമുടിയും ശ്രീരാമനും ജലജയുമൊക്കെ അന്വേഷിച്ചത് മറ്റൊരു അഭിനേതാവിനെയായിരുന്നു. സിനിമയുടെ ആത്മാവായിരുന്ന നിളയെ. ആദ്യ സിനിമയുടെ അനുഭവം നെടുമുടിയും ശ്രീരാമനും ഓർത്തെടുത്തു. അരവിന്ദന്റെ ഭാര്യ ലീലയും ആർട്ടിസ്റ്റ് നമ്പൂതിരിയും റഫീഖ് അഹമ്മദും സത്യൻ അന്തിക്കാടും അക്കാലത്ത് സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച ഏതാനും പേരും കൂട്ടായ്മക്ക് എത്തി. പുഴയൊഴുകാത്ത മണൽപരപ്പിൽ ഒരിക്കൽ കൂടി തമ്പുയർത്തി എല്ലാവരും മടങ്ങി.
Adjust Story Font
16

