അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റ്റ്: പാപ്പ മികച്ച ചിത്രം

അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റ്റ്: പാപ്പ മികച്ച ചിത്രം
ഒന്‍പതാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് തിരശീല വീണു.
ഒന്‍പതാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് തിരശീല വീണു. സിന്ദാര്‍ഥ് ചൗഹാന്‍ സംവിധാനം ചെയ്ത പാപ്പയാണ് മികച്ച ഷോര്‍ട്ട് ഫിലിം. അജി ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് ആണ് മികച്ച ക്യാമ്പസ് ചിത്രം.
അഞ്ച് ദിവസം നീണ്ടുനിന്ന ചെറുസിനിമകളുടെ മേളക്കാണ് തലസ്ഥാനത്ത് തിരശീല വീണത്. വൈല്‍ഡ് ലൈഫ് എന്നതായിരുന്നു ഇത്തവണത്തെ രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളയുടെ പ്രമേയം. 204 ചിത്രങ്ങളായിരുന്നു ഇത്തവണ പ്രദര്‍ശനത്തിനെത്തിയത്.
ഏഴ് വിഭാഗങ്ങളിലായി മത്സരവിഭാഗത്തില്‍ 79 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മികച്ച അനിമേഷന്‍ ചിത്രമായി അഭിജിത് കൃഷ്ണന്‍ സംവിധാനം ചെയ്ത യുഫോറിയ തെരഞ്ഞെടുക്കപ്പെട്ടു. ഫയര്‍ ഫ്ലൈസ് ഇന്‍ ആബിസ്, ദി ഹണ്ട് എന്നിവയും പുരസ്കാരത്തിന് അര്‍ഹമായി.
മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സിനിമകളുടെ റലീസ് ഗ്രമങ്ങളിലും എത്തണമെന്ന് സിനിമാ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പുരസ്കാരങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു.
Adjust Story Font
16

