സ്കാര്‍ലറ്റ് ജോണ്‍സണ്‍; 2016 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ ഹോളിവുഡ് താരം

സ്കാര്‍ലറ്റ് ജോണ്‍സണ്‍; 2016 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ ഹോളിവുഡ് താരം
ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനക്കാരില്‍ മൂന്ന് പേരും നടിമാരാണ്.
2016 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ ഹോളിവുഡ് താരങ്ങളുടെ പട്ടികയില്‍ നടി സ്കാര്‍ലറ്റ് ജോണ്‍സണ്‍ ഒന്നാം സ്ഥാനത്തെത്തി. ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനക്കാരില്‍ മൂന്ന് പേരും നടിമാരാണ്.
സ്കാര്‍ലറ്റ് ജോണ്‍സണ്‍ അഭിനയിച്ച ക്യാപ്ടന്‍ അമേരിക്ക സിവില്‍ വാര്‍, കോഎന്‍ ബ്രദേഴ്സ്, ഹെയില്‍ സീസര്‍ എന്നീ ചിത്രങ്ങള്‍ 2016ല്‍ നേടിയത് 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ലോകത്തെമ്പാടും നടന്ന ടിക്കറ്റ് വില്‍പ്പനയും ബോക്സ് ഓഫീസ് ഡാറ്റ വിശകലനവും നടത്തിയാണ് ഫോബ്സ് മാഗസിന്‍ 2016ല്‍ ഏറ്റവും കൂടുതല്‍ സമ്പാദിച്ച ഹോളിവുഡ് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൌണി എന്നിവര്‍ 1.15 ബില്യണ്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രത്തിലെ താരം ആസ്ട്രേലിയക്കാരി മാര്‍ഗട്ട് റോബി , സി ഫൈ ഹിറ്റ് അറൈവല്‍, ബാറ്റ്മാന്‍ വെര്‍സസ് സൂപ്പര്‍മാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ആമി ആഡംസാണ് പട്ടികയിലെ മൂന്നും നാലും സ്ഥാനത്തുള്ളത്. റോഗ് വണിലെ താരം ഫെസിലിറ്റി ജോണ്‍സ് ഫോര്‍ബ്സ് ചരിത്രത്തില്‍ ആദ്യമായി പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു.
Adjust Story Font
16

