Quantcast

പത്ത് കല്‍പനകളിലൂടെ വീണ്ടും മീരാ ജാസ്മിന്‍

MediaOne Logo

admin

  • Published:

    25 May 2018 11:41 PM GMT

പത്ത് കല്‍പനകളിലൂടെ വീണ്ടും മീരാ ജാസ്മിന്‍
X

പത്ത് കല്‍പനകളിലൂടെ വീണ്ടും മീരാ ജാസ്മിന്‍

ഡോണ്‍ മാക്സ് ആണ് സംവിധാനം

പഴയകാല നടിമാര്‍ തിരിച്ചുവരുമ്പോള്‍ മലയാളത്തില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി മീരാ ജാസ്മിന്‍. എഡിറ്റര്‍ ഡോണ്‍ മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്ത് കല്‍പനകളില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. അനൂപ് മേനോന്‍, തമ്പി ആന്റണി, കനിഹ, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏപ്രില്‍ 25ന് ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

2001ല്‍ പുറത്തിറങ്ങിയ സൂത്രധാരനിലൂടെയാണ് മീര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടി കൂടിയാണ് മീര. സ്വഭാവിക അഭിനയത്തിലൂടെ മലയാളത്തിന്റെയും അന്യഭാഷകളുടെയും മനസ് കവര്‍ന്ന മീര മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. തമിഴിലും കന്നഡത്തിലും തെലുങ്കിലും സജീവമായിരുന്നു മീര. മാധവന്‍, വിജയ് ഉള്‍പ്പെടെയുള്ളവരുടെ നായികയായും മണിരത്നം ഉള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇതിനുമപ്പുറം എന്ന ചിത്രത്തിലാണ് മീര ഒടുവില്‍ അഭിനയിച്ചത്.

TAGS :

Next Story