Quantcast

മഞ്ജു വാര്യര്‍ അനുരാഗ് കശ്യപിന്‍റെ ചിത്രത്തില്‍ അഭിനയിക്കും ?

MediaOne Logo

Alwyn K Jose

  • Published:

    25 May 2018 4:51 PM IST

മഞ്ജു വാര്യര്‍ അനുരാഗ് കശ്യപിന്‍റെ ചിത്രത്തില്‍ അഭിനയിക്കും ?
X

മഞ്ജു വാര്യര്‍ അനുരാഗ് കശ്യപിന്‍റെ ചിത്രത്തില്‍ അഭിനയിക്കും ?

അനുരാഗ് കശ്യപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അത്തരത്തില്‍ സൂചനകളുള്ളത്.

പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുമെന്ന് സൂചന. അനുരാഗ് കശ്യപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അത്തരത്തില്‍ സൂചനകളുള്ളത്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് അനുരാഗ് കശ്യപ് കണ്ടിരുന്നു. മഞ്ജു വാര്യര്‍ക്കൊപ്പമാണ് അനുരാഗ് കശ്യപ് ചിത്രം കണ്ടത്. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചക്ക് ശേഷം മഞ്ജു ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. എനിക്കായി ഒരു കഥാപാത്രം അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഉണ്ടെന്ന തോന്നല്‍ എന്നെ ആവേശഭരിതയാക്കുന്നു. ആ സിനിമക്കായ് കാത്തിരിക്കുന്നു. അത് ഉടന്‍ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. അനുരാഗ് കശ്യപ് മഞ്ജുവുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൂടുതല്‍ സന്തോഷവും അഭിമാനവും തരുന്നുവെന്നും മഞ്ജു എഴുതി. എന്തായാലും അനുരാഗ് കശ്യപുമൊത്തുള്ള ചിത്രത്തിനായ് കാത്തിരിക്കുകയാണ് മഞ്ജുവിന്റെ ആരാധകര്‍.

Next Story