Quantcast

ആദായ നികുതി അടക്കുന്നവരില്‍ സല്‍മാന്‍ ഖാന്‍ ഒന്നാമത്

MediaOne Logo

Alwyn

  • Published:

    25 May 2018 5:51 PM IST

ആദായ നികുതി അടക്കുന്നവരില്‍ സല്‍മാന്‍ ഖാന്‍ ഒന്നാമത്
X

ആദായ നികുതി അടക്കുന്നവരില്‍ സല്‍മാന്‍ ഖാന്‍ ഒന്നാമത്

2016- 17 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്.

ഏറ്റവും കൂടുതല്‍ ആദായ നികുതി അടക്കുന്ന നടന്‍മാരില്‍ സല്‍മാന്‍ ഖാന്‍ ഒന്നാമത്. നടിമാരില്‍ ദീപിക പദുക്കോണാണ് മുന്‍പന്തിയില്‍. 2016- 17 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 44 കോടി 30 ലക്ഷം രൂപയാണ് സല്‍മാന്‍ ഖാന്‍ ആദായ നികുതി വിഭാഗത്തില്‍ അടച്ചത്. 29 കോടിയുമായ് അക്ഷയ് കുമാറാണ് തൊട്ടു പിന്നില്‍. ഋതിക് റോഷന്‍ ആദായ നികുതിയായ് അടച്ചത് 23 കോടിയാണ്. ടെലിവിഷന്‍ അവതാരകനായ കപില്‍ ശര്‍മ 23 കോടി നികുതി അടച്ചുവെന്ന വാര്‍ത്ത ബോളിവുഡിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് . ഹോളിവുഡിലും ചുവടുറപ്പിച്ച ദീപിക പദുക്കോണാണ് നടിമാരില്‍ മുന്നില്‍. പത്ത് കോടിയാണ് ദീപികയടച്ചത്. കഴിഞ്ഞ വര്‍ഷം കരീന കപൂറും ആലിയ ഭട്ടുമായിരുന്നു ഈ പട്ടികയില്‍ മുന്നില്‍. ഇത്തവണ ആലിയ നികുതിയിനത്തില്‍ അടച്ചത് 4.3 കോടിയും കരീനയടച്ചത് 3.9 കോടിയുമാണ് . അതേ സമയം ഷാരൂഖ് ഖാന്‍റെയും ഐശ്വര്യാ റായിയുടെയും അഭിഭേഷ് ബച്ചന്‍റെയും കണക്കുകള്‍ ആദായ നികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല. പനാമ കള്ളപ്പണ നിക്ഷേപവുമായ് ബന്ധപ്പെട്ട് മൂവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിത്. ദംഗലിന്റെ വിജയത്തെ തുടര്‍ന്ന് ആമിര്‍ ഖാന്‍ 14 കോടി അധിക നികുതി അടച്ചിരുന്നു.

Next Story