Quantcast

വെളിപാടിന്റെ പുസ്തകം ഓണത്തിന് തുറക്കും

MediaOne Logo

Alwyn K Jose

  • Published:

    25 May 2018 11:43 PM IST

വെളിപാടിന്റെ പുസ്തകം ഓണത്തിന് തുറക്കും
X

വെളിപാടിന്റെ പുസ്തകം ഓണത്തിന് തുറക്കും

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി അണിയിച്ചൊരുക്കുന്ന ചിത്രം 'വെളിപാടിന്റെ പുസ്തകം' ചിത്രീകരണം പൂര്‍ത്തിയായി.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി അണിയിച്ചൊരുക്കുന്ന ചിത്രം 'വെളിപാടിന്റെ പുസ്തകം' ചിത്രീകരണം പൂര്‍ത്തിയായി. ഇത്തവണത്തെ ഓണത്തിനാണ് വെളിപാടിന്റെ പുസ്തകം പ്രദര്‍ശനത്തിന് എത്തുക. ശനിയാഴ്ച ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്തായിരുന്നു അവസാന ചിത്രീകരണം.

അങ്കമാലി ഡയറീസിലെ അന്നാ രാജനാണ് നായിക. രണ്ടു വ്യത്യസ്ത രൂപഭാവങ്ങളോടെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന വൈസ് പ്രിന്‍സിപ്പലിനെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒപ്പത്തിന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് വെളിപാടിന്റെ പുസ്തകം. ദേവദൂതനിലെ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ രൂപവുമായാണ് മോഹന്‍ലാലിന്റെ ഇടിക്കുളക്ക് ഏറ്റവും കൂടുതല്‍ സാദൃശ്യം.

Next Story