Quantcast

വെളിപാടിന്റെ പുസ്തകം നാളെ തീയറ്ററുകളിലേക്ക്

MediaOne Logo

Muhsina

  • Published:

    25 May 2018 2:49 PM IST

വെളിപാടിന്റെ പുസ്തകം നാളെ തീയറ്ററുകളിലേക്ക്
X

വെളിപാടിന്റെ പുസ്തകം നാളെ തീയറ്ററുകളിലേക്ക്

ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയില്‍ മൊത്തം 350 കേന്ദ്രങ്ങളിലും..

മോഹന്‍ലാലിന്‍റെ പെരുന്നാള്‍ - ഓണം റിലീസ് ചിത്രം വെളിപാടിന്‍റെ പുസ്തകം വ്യാഴാഴ്ച തീയറ്ററുകളിലെത്തും. ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മോഹന്‍ലാല്‍ ഇരട്ടലുക്കിലെത്തുന്നു എന്നതും വെളിപാടിന്‍റെ പുസ്തകത്തിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 90ലധികം ഫാന്‍സ് ഷോകളാണ് ആദ്യദിനമുള്ളത്.

പെരുന്നാള്‍-ഓണം റിലീസുകളില്‍ ഏറ്റവും അധികം പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ട് ഒരുമിക്കുന്നു എന്നത് തന്നെയാണ് അതില്‍ പ്രധാനം. ഏറെക്കാലമായി മലയാളസിനിമ കാത്തിരുന്ന കൈകോര്‍ക്കലാണിത്. ലാല്‍ ജോസ് സംവിധാനരംഗത്തെത്തി 19വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് മോഹന്‍ലാലിനൊപ്പം ഒരു ചിത്രം ഒരുക്കുന്നത് എന്നതും ശ്രദ്ധേയം. അതുകൊണ്ട് തന്നെ വെളിപാടിന്‍റെ പുസ്തകത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്.

ചോട്ടാ മുംബൈക്ക് ശേഷം മോഹന്‍ലാലിനായി ബെന്നി പി നായരമ്പലം തിരക്കഥ എഴുതിയ ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. റിലീസെത്തിയിട്ടും സിനിമയുടെ കഥയെക്കുറിച്ച് ഒരു സൂചന പോലും പുറത്തുവിട്ടിട്ടില്ല എന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. മൈക്കിള്‍ ഇടിക്കുള എന്ന പ്രൊഫസറായും മീശപിരിച്ച്, ഇടിയന്‍ ഇടിക്കുള എന്ന ചട്ടമ്പിയായും രണ്ട് ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മാത്രമാണ് സിനിമയെക്കുറിച്ചുള്ള സൂചന.

അന്ന രേഷ്മ രാജന്‍ ആണ് നായിക. പ്രിയങ്ക നായര്‍, സലിം കുമാര്‍, അലന്‍സിയര്‍ ലെ ലോപ്പസ്, സിദ്ദീഖ്, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലാല്‍ജോസിന്‍റെ ചിത്രത്തില്‍ ആദ്യമായാണ് സിദ്ദീഖും അഭിനയിക്കുന്നത്. ശരത്കുമാറും അരുണ്‍ കുര്യനും ചേര്‍ന്ന് അഭിനയിച്ച ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ എന്‍റമ്മേടെ ജിമിക്കിം കമ്മലും ട്രെന്‍ഡ്സെറ്റര്‍ ഗാനമായി മാറിയിട്ടുണ്ട്. ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. കേരളത്തില്‍ ഇരുന്നൂറു സ്ക്രീനുകളിലാണ് റിലീസ്. ഇന്ത്യയില്‍ മൊത്തം 350 കേന്ദ്രങ്ങളിലും ചിത്രം എത്തും.

Next Story