Quantcast

കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് പുറത്താക്കിയതല്ലെന്ന് അമലാപോള്‍

MediaOne Logo
കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് പുറത്താക്കിയതല്ലെന്ന് അമലാപോള്‍
X

കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് പുറത്താക്കിയതല്ലെന്ന് അമലാപോള്‍

ട്വിറ്ററിലൂടെയായിരുന്നു അമലയുടെ പ്രതികരണം

നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമലാപോളിനെ നീക്കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പകരം പ്രിയ ആനന്ദിനെയാണ് നായികയായി നിശ്ചയിച്ചത് എന്നും. വാര്‍ത്ത ശരിയാണെങ്കിലും തന്നെ ചിത്രത്തില്‍ നിന്ന് മാറ്റിയതല്ലെന്നാണ് അമല പോള്‍ വ്യക്തമാക്കുന്നത്. അമലയെ ചിത്രത്തില്‍ നിന്ന് മാറ്റിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

അമലയെ മാറ്റിയതിന് പിന്നില്‍ പല കഥകളാണ് സിനിമാലോകത്ത് നിന്നും പ്രചരിച്ചിരുന്നത്. എന്നാല്‍ തന്നെ മാറ്റിയെന്ന തരത്തിലുളള വാര്‍ത്തകളെ തള്ളി ഒടുവില്‍ അമലക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു. ട്വിറ്ററിലൂടെയായിരുന്നു അമലയുടെ പ്രതികരണം. എന്നെ ആരും മാറ്റിയതല്ല. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ഞാന്‍ സ്വയം പിന്മാറിയതാണ്. ഞാന്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല എന്നായിരുന്നു അമലയുടെ ട്വീറ്റ്.

കായംകുളം കൊച്ചുണ്ണിയുടെ ജീവിതം വരച്ചിടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. ഏകദേശം പന്ത്രണ്ട് കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കണക്കാക്കുന്നത്. നിവിന്‍പോളിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണിത്. ടൈറ്റില്‍ കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. ശ്രീഗോകുലം മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുകയാണ്.

Next Story