Quantcast

പ്രിയാ വാര്യരുടെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

MediaOne Logo

Sithara

  • Published:

    25 May 2018 9:39 PM IST

പ്രിയാ വാര്യരുടെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും
X

പ്രിയാ വാര്യരുടെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

അടിയന്തരമായി വാദം കേൾക്കണമെന്ന ഇരുവരുടെയും അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മണിക്യ മലരായ പൂവി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യരും സംവിധായകൻ ഒമർ ലുലുവും നൽകിയ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. അടിയന്തരമായി വാദം കേൾക്കണമെന്ന ഇരുവരുടെയും അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.

40 വർഷമായി കേരളത്തിലെ മുസ്‌ലിംകൾ നെഞ്ചേറ്റിയ ഗാനമാണിത്. ഈ ഗാനം മത വികാരം വ്രണപ്പെടുത്തുന്നില്ല. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രീകരണം പൂർത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്ന് മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നും പ്രിയ വാര്യരും ഒമർ ലുലുവും ആവശ്യപ്പെട്ടിട്ടുണ്ട്.

പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹൈദരാബാദിലെ ഫലഖ്നുമ്മ പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാട്ടിനെതിരെ മഹാരാഷ്ട്രയിലും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

TAGS :

Next Story