Quantcast

നടി ഈവ പവിത്രന്‍ വിവാഹിതയായി

MediaOne Logo

Jaisy

  • Published:

    26 May 2018 5:07 PM IST

നടി ഈവ പവിത്രന്‍ വിവാഹിതയായി
X

നടി ഈവ പവിത്രന്‍ വിവാഹിതയായി

ഛായാഗ്രാഹകന്‍ പ്രതീഷ് എം.വര്‍മ്മയാണ് വരന്‍

പ്രശസ്ത സംവിധായകന്‍ പവിത്രന്റെ മകളും നടിയുമായ ഈവ പവിത്രന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ പ്രതീഷ് എം.വര്‍മ്മയാണ് വരന്‍. വെള്ളിയാഴ്ച തൃശൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ജയറാം,പാര്‍വ്വതി,അനുമോള്‍ എന്നിവര്‍ പങ്കെടുത്തു.

പവിത്രന്‍ സംവിധാനം ചെയ്ത ക്യാമ്പസിലൂടെയാണ് ഈവ സിനിമയിലെത്തിയത്. സിദ്ധാര്‍ഥ് മേനോന്‍ നായകനായ റോക്ക്സ്റ്റാര്‍ ആണ് ഈവ ഒടുവില്‍ അഭിനയിച്ച ചിത്രം. കലാമണ്ഡലം ക്ഷേമാവതിയാണ് ഈവയുടെ അമ്മ.

ഏഴ് സുന്ദര രാത്രികളിലൂടെയാണ് പ്രതീഷ് വര്‍മ്മ വെള്ളിത്തിരയിലെത്തുന്നത്. 1983,100 ഡേയ്സ് ഓഫ് ലവ്, കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ പ്രതീഷായിരുന്നു.

TAGS :

Next Story