Quantcast

ഓര്‍മ്മകള്‍ തുന്നിക്കൂട്ടി ഇന്ദ്രന്‍സിന്റെ സൂചിയും നൂലും

MediaOne Logo

Alwyn K Jose

  • Published:

    26 May 2018 9:56 PM GMT

ഓര്‍മ്മകള്‍ തുന്നിക്കൂട്ടി ഇന്ദ്രന്‍സിന്റെ സൂചിയും നൂലും
X

ഓര്‍മ്മകള്‍ തുന്നിക്കൂട്ടി ഇന്ദ്രന്‍സിന്റെ സൂചിയും നൂലും

ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍ പുസ്തക രൂപത്തിൽ പുറത്തിറക്കി. സൂചിയും നൂലും എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍ പുസ്തക രൂപത്തിൽ പുറത്തിറക്കി. സൂചിയും നൂലും എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പ്രകാശന ചടങ്ങിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഇന്ദ്രൻസിന്റെ ആത്മകഥ എന്നു വിശേഷിപ്പിക്കുന്ന പുസ്തകമാണ് സൂചിയും നൂലും. തന്റെ തയ്യൽ ജീവിതകാലത്തെ ഓർമകളാണ് പുസ്തകത്തിലൂടെ ഇന്ദ്രൻസ് അവതരിപ്പിച്ചിരിക്കുന്നത്. പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷ്ണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് സൂചിയും നൂലും എന്ന പുസ്തകത്തിലൂടെ ഇന്ദ്രന്‍സ്.

ഒരു സാധാരണ തയ്യല്‍ക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് മലയാളിയുടെ പ്രിയ നടൻ. നടനും സംവിധായകനുമായ മധുപാൽ പുസ്തകം ഇഎം രാധക്ക് നൽകി പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ ശംസുദ്ദീൻ കുട്ടോത്ത്, കഥാകൃത്ത് ബി. മുരളി, നടൻ പ്രേംകുമാർ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story