Quantcast

അഭിനയം സുരഭിലം

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 2:26 AM IST

അഭിനയം സുരഭിലം
X

അഭിനയം സുരഭിലം

വര്‍ഷങ്ങളായി സ്വഭാവ നടിയുടെ റോളില്‍ തിളങ്ങിയ സുരഭിയെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരം.

മിന്നാമിനുങ്ങിലെ അമ്മ റോളാണ് സുരഭി ലക്ഷ്മിയെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. വര്‍ഷങ്ങളായി സ്വഭാവ നടിയുടെ റോളില്‍ തിളങ്ങിയ സുരഭിയെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരം. മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന എംഐടി മൂസയിലെ പാത്തു എന്ന കഥാപാത്രമാണ് സുരഭിയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്.

പേരില്ലാത്ത കഥാപാത്രമായിരുന്നു മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ലൈയിലെ സുരഭിയുടേത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ഭാരം ഏറ്റെടുക്കുന്ന അമ്മയുടെ കഥയായിരുന്നു ചിത്രം. മാതൃസ്നേഹത്തിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ സുരഭിക്കായി. സുരഭിയുടെ അഭിനയജീവിതത്തിന് പുതിയൊരു മാനം കൈവന്ന ചിത്രമായിരുന്നു മിന്നാമിനുങ്ങ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തോടെ അത് അതിന്റെ പൂര്‍ണതയിലെത്തി.

12 വര്‍ഷത്തോളമായി മലയാള സിനിമയില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് സുരഭിയുണ്ടായിരുന്നു. മീഡിയവണിലെ എംഐടി മൂസയിലെ പാത്തു എന്ന കഥാപാത്രമാണ് സുരഭിയെ മലയാളികളുടെ ഇഷ്ടനടി ആക്കിയത്. കോഴിക്കോട്ടെ മുസ്‌ലിം കുടുംബത്തിലെ വീട്ടമ്മയുടെ കഥാപാത്രം സുരഭിയിലെ നടിയുടെ ആഴം തിരിച്ചറിയാനായി. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ്, എന്നു നിന്റെ മൊയ്തീന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരഭിയിലൂടെ മലയാളത്തിന് വീണ്ടും മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുന്നത്.

Next Story