ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്ന് ബോളിവുഡ് താരം കെആര്‍കെ
ചിത്രം നിര്‍മ്മിച്ച് ബി. ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു

മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോഴെ ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നു ലാല്‍ ആരാധകര്‍. ലാല്‍ ഭീമനാകുന്നതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും പരസ്യമായി രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ ബോളിവുഡ് നടനും നിരുപകനും നിര്‍മ്മാതാവുമായ കെആര്‍കെ തന്റെ അമര്‍ഷം പരസ്യമായി ട്വറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്നാണ് കെആര്‍കെ ചോദിക്കുന്നത്. ചിത്രം നിര്‍മ്മിച്ച് ബി. ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.

കെആര്‍കെയുടെ ട്വിറ്റ് ലാല്‍ ആരാധകരെ മാത്രമല്ല, മലയാളികളെ മുഴുവനായി ചൊടിപ്പിച്ചിട്ടുണ്ട്. കെആര്‍കെയുടെ ട്വീറ്റിന് താഴെ ചീത്തവിളിയുമായി അവരെത്തിക്കഴിഞ്ഞു. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ആരാധകരുടെ തെറിവിളികള്‍ തുടരുകയാണ്. ഒപ്പം മോഹന്‍ലാലിന്റെ അസാധ്യ പ്രകടനങ്ങളുടെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.
Sir @Mohanlal you look like Chota Bheem so then how will u play role of Bheem in Mahabharata? Why do you want to waste money of B R shetty?
— KRK (@kamaalrkhan) April 18, 2017
ആയിരം കോടി ബഡ്ജറ്റില്‍ മഹാഭാരതം സിനിമയാകുന്ന കാര്യം കഴിഞ്ഞ ദിവസം ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. പരസ്യസംവിധായകനായ വി.എ ശ്രീകുമാര്‍ ഒരുക്കുന്ന ചിത്രം മലയാളം, ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങും.
Adjust Story Font
16

