Quantcast

ആസിഫ് അലിയുടെ ഓമനക്കുട്ടന്‍ ഹൗസ്ഫുള്‍

MediaOne Logo

Rishad

  • Published:

    26 May 2018 1:40 PM IST

ആസിഫ് അലിയുടെ ഓമനക്കുട്ടന്‍  ഹൗസ്ഫുള്‍
X

ആസിഫ് അലിയുടെ ഓമനക്കുട്ടന്‍ ഹൗസ്ഫുള്‍

ആസിഫലി ചിത്രം അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന് പിന്തുണയുമായി ചലച്ചിത്ര ലോകം.

അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം കണ്ട പ്രേക്ഷകര്‍ മികച്ച അഭിപ്രായം പങ്കുവെക്കുമ്പോഴും തിയേറ്ററില്‍ ആളുകള്‍ എത്താത്തതില്‍ വിഷമം പ്രകടിപ്പിച്ച് സംവിധായകന്‍ രോഹിത്തും ആസിഫലിയും ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ചിത്രത്തിന് പിന്തുണയുമായി ആഷിക് അബു ഉള്‍പ്പെടെയുള്ള സംവിധായകര്‍ രംഗത്തെത്തിയത്.

ചിത്രം കാണണമെങ്കില്‍ കണ്ടോളൂ തിയേറ്ററില്‍ നിന്ന് ഓമനക്കുട്ടന്‍ ഇപ്പോള്‍ തെറിക്കുെമന്നായിരുന്നു സംവിധായകന്‍ രോഹിത്ത് ഫെയ്സ് ബുക്കില്‍ കുറിച്ചത്. തൊട്ട് പിന്നാലെ തിയേറ്ററുകളില്‍ ആളെത്താത്തതില്‍ വിഷമം പ്രകടിപ്പിച്ച് നടന്‍ ആസിഫലിയും രംഗത്തെത്തിയിരുന്നു.. ഇതൊരു ആസിഫലി ചിത്രമായി വിലയിരുത്തണ്ട. ഒരു കൂട്ടായ്മയുടെ ശ്രമമാണ്. ഓമനക്കുട്ടനോട് താന്‍ നീതി പുലര്‍ത്തിയെന്നാണ് കണ്ടവര്‍ പറയുന്നത്.

ഒരു കൂട്ടായ്മയെ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ ഏറ്റെടുക്കാത്തതില്‍ വിഷമമുണ്ടെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. സംവിധായകന്റെയും നടന്റെയും വിഷമമറിഞ്ഞ് മറ്റ് സംവിധായകരും ചിത്രത്തിന് പിന്തുണയുമായെത്തിരിക്കുകയാണിപ്പോള്‍. ആഷിക് അബു, ബേസില്‍ ജോസഫ്, റിമ കല്ലിങ്കല്‍ , അജു വര്‍ഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തിന്റെ പ്രമോഷന്‍ ഏറ്റെടുത്തു. ഇപ്പോള്‍ ഓമനക്കുട്ടനുള്ള തിയേറ്ററുകളെല്ലാം ഹൌസ് ഫുള്ളാണ്. ആസിഫലിയുടെ കരയറിലെ തന്നെ നല്ല കഥാപാത്രങ്ങളിലൊന്നാണ് ഓമനക്കുട്ടന്‍.

Next Story