Quantcast

നടിയെ ആക്രമിച്ച സംഭവം; ഗൂഢാലോചന നടന്നതായി ദിലീപ്

MediaOne Logo

Jaisy

  • Published:

    27 May 2018 12:24 AM IST

നടിയെ ആക്രമിച്ച സംഭവം;  ഗൂഢാലോചന നടന്നതായി ദിലീപ്
X

നടിയെ ആക്രമിച്ച സംഭവം; ഗൂഢാലോചന നടന്നതായി ദിലീപ്

അന്വേഷണ സംഘവുമായി പൂര്‍ണ്ണമായി സഹകരിക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപ്. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് കണ്ടെത്തട്ടെ. അന്വേഷണ സംഘവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ദിലീപ് മീഡിയവണിനോട് പറഞ്ഞു.

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ദിലീപ് പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കേസിലേക്ക് വലിച്ചിഴക്കുമെന്നായിരുന്നു ഭീഷണി. കേസില്‍ പേര് പറയാതിരിക്കാന്‍ ഒന്നര കോടിയാണ് ആവശ്യപ്പെട്ടത്. താനുമായി ബന്ധപ്പെടുന്നതിന് നാദിര്‍ഷയേയും വിളിച്ചു. ഇത് സംബന്ധിച്ച് മൂന്ന് മാസം മുന്‍പ് ഡിജിപിക്ക് പരാതി നല്‍കിയതായും ദിലീപ് പറഞ്ഞു. എല്ലാ രേഖകളും പൊലീസിന് കൈമാറിയിരുന്നു. പൊലീസിന് മൊഴി നല്‍കുമെന്നും ദിലീപ് പറഞ്ഞു. സംഭവത്തില്‍ തന്റെ പേരു വരാനും തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്താണെന്നും തനിക്കറിയില്ല. എന്തായാലും സത്യം പുറത്തുവരണം ദിലീപ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story