Quantcast

കാണാതായ ആ 'കൈരളി' സിനിമയാകുന്നു: നിവിന്‍ പോളി നായകന്‍ 

MediaOne Logo
കാണാതായ ആ കൈരളി സിനിമയാകുന്നു: നിവിന്‍ പോളി നായകന്‍ 
X

കാണാതായ ആ 'കൈരളി' സിനിമയാകുന്നു: നിവിന്‍ പോളി നായകന്‍ 

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കന്നി സംവിധാന ചിത്രമാണിത്

മൂത്തോന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് പുറമെ മറ്റൊരു ബിഗ്ബജറ്റ് ചിത്രവുമായി നിവിന്‍ പോളി എത്തുന്നു. കേരളത്തിന്റെ ആദ്യ കപ്പലായ എം.വി കൈരളിയെക്കുറിച്ചാണ് സിനിമ. കൈരളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കന്നി സംവിധാന ചിത്രമാണിത്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പോളി ജൂനിയര്‍ പിക്ച്ചറും റിയല്‍ ലൈഫ് വര്‍ക്കേര്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. വര്‍ത്തമാന കാലവും പഴയ കാലങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു.

കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ കപ്പലായിരുന്നു കൈരളി. 1979ല്‍ മര്‍മ്മഗോവ തുറമുഖത്ത് നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട കപ്പല്‍ കാണാതാവുകയായിരുന്നു. ജര്‍മ്മനിയിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കപ്പലില്‍ 49 പേരും ഉണ്ടായിരുന്നു. ഒരു പാട് ദുരൂഹതകളാണ് കപ്പല്‍ കാണാതായതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്. കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതാകാമെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തമിഴ് സിനിമയായ റിച്ചിയാണ് നിവിന്‍ പോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളത്തില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ്. നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസനും ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ലൗ ആക്ഷന്‍ ഡ്രാമ എന്നാണ് ഈ ചിത്രത്തിന്റെ പേര്.

Next Story