പത്മാവതി വിവാദം: പ്രതികരണവുമായി നായകന്‍ രണ്‍വീര്‍ സിങ്

- Published:
26 May 2018 2:09 PM IST

പത്മാവതി വിവാദം: പ്രതികരണവുമായി നായകന്‍ രണ്‍വീര്‍ സിങ്
വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീര്‍ സിങ് രംഗത്ത്
പത്മാവതിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ പ്രതികരണവുമായി ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീര്‍ സിങ് രംഗത്ത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജി എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതിരിപ്പിക്കുന്നത്. താന്‍ 200% സിനിമക്കും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കുമൊപ്പമാണെന്ന് രണ്‍വീര്‍ പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കും. പ്രസ്താവനകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന നിര്‍ദ്ദേശമുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു. ആരാധകര്‍ക്ക് നടുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ സിനിമയെ പിന്തുണച്ച് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുകോണ്‍ രംഗത്ത് എത്തിയിരുന്നു. ദീപികയുടെ അനുകൂല പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. അതിനിടെ ദീപികക്ക് വധഭീഷണിയും വന്നു. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ രംഗത്ത് എത്തി. സഞ്ജയ് ലീല ബന്‍സാ ലിക്കും സമാന ഭീഷണിയുണ്ട്. രജപുത് വിഭാഗത്തിന്റെ വികാരത്തെ മുറിവേല്‍പ്പിക്കുന്നുവെന്നാരോപിച്ചാണ് പത്മാവതിക്കെതിരെയുള്ള പ്രതിഷേധം. അതിനിടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് ചില സംസ്ഥാനങ്ങള്‍ രംഗത്ത് വരികയും ചെയ്തു. ഡിസംബറില്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ വിവാദങ്ങള്‍ കൊഴുത്തതോടെ ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലായി. രണ്‍വീര്‍ സിങ്ങിനെ കൂടാതെ ഷാഹിദ് കപൂറും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം പത്മാവതി വിവാദത്തില്‍ സിനിമാ ലോകത്ത് നിന്ന് ചില ഒറ്റപ്പെട്ട പിന്തുണകള്‍ ലഭിക്കുന്നുണ്ട്. നേരത്തെ ഷബാന ആസ്മിയും പത്മാവതിയെ പിന്തുണച്ച് രംഗത്ത് എത്തുകയും സിനിമാ ലോകം ഒന്നടങ്കം പത്മാവതിക്ക് പിന്നില്‍ അണിനിരക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Adjust Story Font
16
