Quantcast

ക്യാപ്റ്റന്‍ ടീം സത്യന്റെ പ്രിയ നഗരമായ കോഴിക്കോട്

MediaOne Logo

Rishad

  • Published:

    26 May 2018 7:29 PM IST

ക്യാപ്റ്റന്‍ ടീം സത്യന്റെ പ്രിയ നഗരമായ കോഴിക്കോട്
X

ക്യാപ്റ്റന്‍ ടീം സത്യന്റെ പ്രിയ നഗരമായ കോഴിക്കോട്

ആത്മാവ് കടം തന്നതിന് വി പി സത്യനോട് നന്ദിയുണ്ടെന്ന് ക്യാപ്റ്റനില്‍ സത്യനെ അവതരിപ്പിച്ച ജയസൂര്യ

ക്യാപ്റ്റന്‍റെ ടീം വിപി സത്യന്റെ പ്രിയ നഗരമായ കോഴിക്കോട് എത്തി. ആത്മാവ് കടം തന്നതിന് വി പി സത്യനോട് നന്ദിയുണ്ടെന്ന് ക്യാപ്റ്റനില്‍ സത്യനെ അവതരിപ്പിച്ച ജയസൂര്യ പറഞ്ഞു. ക്യാപ്റ്റനില്‍ നിന്ന് ഐ.എം വിജയനെ മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്ന് സംവിധായകന്‍ പ്രജേഷ് സെൻ മറുപടി നൽകി. സത്യന്‍റെ ഓര്‍മ്മകളുറങ്ങുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് ക്യാപ്റ്റന്‍റെ ജഴ്സിയില്‍ ആണ് ജയസൂര്യയെത്തിയത്. സ്വീകരിക്കാന്‍ കുട്ടി ഫുട്ബാളര്‍മാരും.

കുട്ടികളുമായി സംവദിച്ച് അവര്‍ക്ക് ക്യാപ്റ്റന്‍ ടീം ഒപ്പിട്ട പന്തും നല്കി. വി പി സത്യനെ അംഗീകരിക്കാതിരുന്നവരെ തുറന്ന് കാട്ടുന്ന ചിത്രമാണ് ക്യാപ്റ്റനെന്ന ജയസൂര്യ പറഞ്ഞു. ചിത്രത്തിലെ ഇഷ്ട സീനിനെക്കുറിച്ചും ജയസൂര്യ വാചാലനായി. സത്യനെ സ്നേഹിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുകയാണ് ക്യാപ്റ്റന്‍ എന്ന സിനിമയെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു. ഐ.എം വിജയനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതല്ല.

ചിത്രത്തിലെ പല സീനുകളിലെ അഭിനയം വൈകാരികമായിരുന്നെന്ന് വി.പി സത്യന്‍റെ ഭാര്യ അനിത സത്യന്‍റെ വേഷത്തിലെത്തിയ അനു സിതാര പറഞ്ഞു. മികച്ച അഭിപ്രായമാണ് തന്‍റെ കഥാപാത്രത്തിന് ലഭിച്ചതെന്ന് സത്യന്‍റെ സുഹൃത്ത് ഷറഫലി ആയി അഭിനയിച്ച ദീപക് പറഞ്ഞു. വി.പി സത്യന്‍റെ കണ്ണൂര്‍ മേക്കുന്നിലെ വീടും അണിയറപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

Next Story